Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ്; സൗദി രാജാവിന്റെ അതിഥികളായി കൊല്ലപ്പെട്ട ഈജിപ്ത് സൈനികരുടെ ബന്ധുക്കള്‍

കെയ്‌റോ: കൊല്ലപ്പെട്ട ഈജിപ്ത് സൈനികരുടെയും പോലീസുകാരുടെയും ബന്ധുക്കളായ ആയിരം ഹാജിമാരെ അതിഥികളായി സ്വീകരിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. കെയ്‌റോയിലെ സൗദി എംബസിയുടെ പ്രസ്താവനയാണിത് പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ പ്രതിരോധിക്കുന്നതിനായി ജീവന്‍ സമര്‍പിച്ച രക്തസാക്ഷികളുടെ കുടുംബങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഉത്തരവെന്ന് അറബ് ലീഗിലെ സൗദി പ്രതിനിധിയും കെയ്‌റോയിലെ സൗദി അംബാസഡറുമായ അഹ്മദ് ഖത്താന്‍ പറഞ്ഞു. ഇത്തരത്തില്‍ ഫലസ്തീന്‍ രക്തസാക്ഷികളുടെ ബന്ധുക്കളായ ആയിരം പേരെയും രാജാവ് അതിഥികളായി സ്വീകരിക്കുമെന്ന് ഈജിപ്ഷ്യന്‍ ചാനലുകള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. ഗസ്സയില്‍ നിന്നും വെസ്റ്റ്ബാങ്കില്‍ നിന്നും 500 വീതം ആളുകളെയാണ് അതിഥികളായി സ്വീകരിക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത് വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന രീതിയാണെന്നും എന്നാല്‍ ഇത്തവണ കൊല്ലപ്പെട്ട ഈജിപ്ത് സൈനികരുടെയും പോലീസുകാരുടെയും ബന്ധുക്കളെ കൂടി ഉള്‍പ്പെടുത്താനാണ് രാജാവ് തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഈജിപ്തിലെ പ്രമുഖ നേതാക്കള്‍ക്ക്, വിശിഷ്യാ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാനുള്ള വിസ സൗജന്യമായി നല്‍കുന്ന രീതി നേരത്തെ ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് കൊല്ലപ്പെട്ട സൈനികരുടെയും പോലീസുകാരുടെയും ബന്ധുക്കളെ അതിഥികളായി സൗദി രാജാവ് സ്വീകരിക്കുന്നതെന്ന് അനദോലു ന്യൂസ് റിപോര്‍ട്ട് വ്യക്തമാക്കി.

Related Articles