Current Date

Search
Close this search box.
Search
Close this search box.

സൗഹൃദ സമൂഹത്തെ സൃഷ്ടിക്കാന്‍ അടുക്കളകള്‍ ബന്ധിപ്പിക്കണം: പി. സുരേന്ദ്രന്‍

കാസര്‍കോട്: സൗഹൃദ സമൂഹത്തെ സൃഷ്ടിക്കാന്‍ അടുക്കളകള്‍ ബന്ധിപ്പിക്കുകയും ആഹാരങ്ങള്‍ കൈമാറുകയും ചെയ്യണമെന്ന് എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ പറഞ്ഞു. ‘സമാധാനം – മാനവികത’ എന്ന മുദ്രാവാക്യമുയര്‍ത്തി ജമാഅത്തെ ഇസ്‌ലാമി ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിനോടനുബന്ധിച്ച് ‘സൗഹൃദ കാസര്‍കോടിന് വേണ്ടി’  എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കപ്പെട്ട ടേബിള്‍ടോക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വംശീയ പകക്ക് ചികിത്സവേണമെന്നും അത് ജനിതക രോഗമാണെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. അപ്രഖ്യാപിത വിലക്കുകള്‍ നീക്കാന്‍ കലയുടെ മഹോത്സവവും സാംസ്‌കാരിക കൂട്ടായ്മയും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ശൈഖ് മുഹമ്മദ് കാരക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. അഹ്മദ് ഷരീഫ്, എം കെ രാധാകൃഷ്ണന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍, മുഹമ്മദ് മുബാറക്ക് ഹാജി എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ കണ്‍വീനര്‍ ഷഫീഖ് നസറുല്ല സ്വാഗതം പറഞ്ഞു. ഇബ്രാഹിം ബേവിഞ്ച, അഡ്വ. രാജേന്ദ്രന്‍, രവീന്ദ്രന്‍ രാവണേശ്വരം, സി എല്‍ ഹമീദ്, നാസര്‍ കുരിക്കള്‍, കെ മുഹമ്മദ് ഷാഫി, ഹാഷിം അരിയില്‍, മുഹമ്മദ് അസ്ലം, എം എ നജീബ്, രവീന്ദ്രന്‍ പാടി, റഫീഖ് മണിയങ്കാനം, അമ്പുഞ്ഞി തലക്ലായി, എസ് വി അശോകന്‍, ഗണേഷ് കോളാര്‍, എഞ്ചീ. സലാഹുദ്ദീന്‍, അബ്ദുര്‍ റഹ് മാന്‍ അങ്കടിമുഗര്‍, എ എസ് മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം ചെര്‍ക്കള, യു എ ഉമ്മര്‍, സി എച്ച് ബി മുഹമ്മദ്, മീത്തല്‍ അബ്ദുല്ല, അഡ്വ. ഗോപി, എം എച്ച് സീതി, കെ വി അബൂബക്കര്‍ ഉമരി, അഷ്‌റഫ് ബായാര്‍, നിസാര്‍ പെര്‍വാഡ്, ഇബ്രാഹിം അങ്കോല, കെ ജി റസാഖ്, പി കെ അശോകന്‍, സി.എല്‍ അബ്ബാസ്, പി.ഇ.എ റഹ്മാന്‍ പാണത്തൂര്‍, ഡോ. ബി.എഫ് മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles