Current Date

Search
Close this search box.
Search
Close this search box.

സൗദിയിലെ മനുഷ്യാവകാശ ലംഘനം: യൂറോപ്യന്‍ പാര്‍ലമെന്റ് അപലപിച്ചു

ലണ്ടന്‍: സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനത്തെ യൂറോപ്യന്‍ പാര്‍ലമെന്റ് അപലപിച്ചു. സൗദി അറസ്റ്റു ചെയ്ത മുഴുവന്‍ മനുഷ്യാവകാശപ്രവര്‍ത്തകരെയും ആക്റ്റിവിസ്റ്റുകളെയും വിട്ടയക്കണമെന്നും പാര്‍ലമെന്‍് ആവശ്യപ്പെട്ടു.

നവാഫ് അല്‍ റഷീദ്,റാഇഫ് ബദവി അടക്കമുള്ള ആക്റ്റിവിസ്റ്റുകളെ വിട്ടയക്കണമെന്നും ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള വിവേചനം അവസാനിപ്പിക്കണമെന്നും പാര്‍ലമെന്റ് ആവശ്യപ്പെട്ടു. അല്‍ ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് പരിഷ്‌കരണങ്ങള്‍ വേഗത്തിലാക്കാനും പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാനും യൂറോപ്യന്‍ പാര്‍ലമെന്റ് സൗദിയോട് ആവശ്യപ്പെട്ടിരുന്നു.

സൗദിയില്‍ മനുഷ്യാവകാശ ലംഘനം നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞ് പ്രതിഷേധിച്ച ഏഴു സ്ത്രീകളെയും നാലു പുരുഷന്മാരെയും കഴിഞ്ഞയാഴ്ച സൗദി അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ചിലരെ വിട്ടയച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഡ്രൈവിങിനുള്ള വിലക്ക് നീക്കിയതിനു ശേഷം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ ഏതാനും സ്ത്രീകളെയും നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

 

Related Articles