Current Date

Search
Close this search box.
Search
Close this search box.

സൗദിക്ക് ആയുധം വില്‍ക്കുന്നത് തടയണമെന്ന ഹരജി ലണ്ടന്‍ സുപ്രീം കോടതി തള്ളി

ലണ്ടന്‍: സൗദി അറേബ്യയിലേക്ക് ആയുധം കയറ്റുമതി ചെയ്യുന്നത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പിച്ച ഹരജി ലണ്ടന്‍ സുപ്രീം കോടതി തള്ളിയത് യമനിലെ സിവിലിയന്‍മാരെ സംബന്ധിച്ചടത്തോളം കനത്ത പ്രഹരമായിട്ടാണ് കണക്കാക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കി. ഹരജി തള്ളിയത് നിരാശാജനകമാണെന്ന് ആംനസ്റ്റിയിലെ ആയുധനിയന്ത്രണ – മനുഷ്യാവകാശ മേധാവി ജെയിംസ് ലിഞ്ച് പറഞ്ഞു. ലംഘനങ്ങള്‍ക്കുള്ള പ്രകടമായ സാധ്യതകള്‍ ഉണ്ടായിരിക്കെ തന്നെ സൗദിയിലേക്ക് ആയുധം കയറ്റുമതി ചെയ്യാന്‍ ബ്രിട്ടനും മറ്റ് ആയുധകടത്തുമതിക്കാര്‍ക്കും പച്ചക്കൊടി കാണിക്കുകയാണ് കോടതിവിധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൗദിയെ ആയുധങ്ങള്‍ നല്‍കി സഹായിക്കുന്നത് നിന്ന് ബ്രിട്ടനും മറ്റ് രാഷ്ട്രങ്ങളും അവസാനിപ്പിക്കണമെന്ന് ലിഞ്ച് ആവശ്യപ്പെട്ടു. അതിലൂടെ യമനില്‍ നടക്കുന്ന നീചമായ കുറ്റകൃത്യങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ബ്രിട്ടന്‍ എന്നും അദ്ദേഹം സൂചിപ്പിച്ചു.
ബ്രിട്ടന്‍ സൗദിക്ക് ആയുധം വില്‍ക്കുന്നതില്‍ വിയോജിപ്പ് രേഖപ്പെടുത്തി ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് തുടങ്ങിയ അന്താരാഷ്ട്ര മനുഷ്യാവകാശ വേദികളാണ് കോടതിയ സമീപിച്ചിരുന്നത്. ബ്രിട്ടീഷ് നിര്‍മിത ആയുധങ്ങളുപയോഗിച്ച് സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യം നടത്തുന്ന ആക്രമണങ്ങള്‍ക്ക് വിധേയരാവുന്ന യമനിലെ സിവിലിയന്‍മാര്‍ക്ക് നേരെയുള്ള മാരക പ്രഹരമാണ് ഈ വിധിയെന്ന് ലിഞ്ച് വ്യക്തമാക്കി.
ബ്രിട്ടന്‍ നല്‍കുന്ന ആയുധങ്ങള്‍ യമനിലെ സിവിലിയന്‍മാര്‍ക്കെതിരെയാണ് ഉപയോഗിക്കുന്നതെന്നാണ് ഹരജി പറയുന്നത്. എന്നാല്‍ ബ്രിട്ടന്‍ സൗദിക്ക് ആയുധങ്ങള്‍ വില്‍ക്കുന്നതില്‍ നിയമലംഘനങ്ങളൊന്നും ഇല്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ വിധിക്ക് സ്വീകരിച്ച തെളിവുകള്‍ പരസ്യപ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു.

Related Articles