Current Date

Search
Close this search box.
Search
Close this search box.

സൗദിക്കെതിരായ ബില്‍ അപകടകരമായ കീഴ്‌വഴക്കമുണ്ടാക്കും: ഒബാമ

വാഷിംഗ്ടണ്‍: 9/11 ആക്രമണത്തിന്റെ പേരില്‍ സൗദിക്കെതിരെ നടപടി സ്വീകരിക്കാന്‍ അനുവദിക്കുന്ന ബില്ലിനെതിരെയുള്ള പ്രസിഡന്റിന്റെ വീറ്റോ അധികാരം മറികടക്കുന്നതിലൂടെ അമേരിക്കന്‍ കോണ്‍ഗ്രസിന് ‘തെറ്റുപറ്റിയിരിക്കുകയാണെന്ന്’ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. ലോകത്തിന്റെ പല ഭാഗത്തുമുള്ള ആളുകള്‍ക്ക് അമേരിക്കക്കെതിരെ പരാതി ഉന്നയിക്കുന്ന തെറ്റായ ഒരു കീഴ്‌വഴക്കത്തിന് അത് കാരണമാകുമെന്നും അദ്ദേഹം സി.എന്‍.എന്‍ ചാനലിനോട് പറഞ്ഞു. അമേരിക്കയുടെ ദേശീയ സുരക്ഷിതത്വത്തിന് ബില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് സി.ഐ.എയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ ഇരകളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരത്തിനായി സൗദി അറേബ്യക്കെതിരെ കോടതിയെ സമീപിക്കാന്‍ അനുമതി നല്‍കുന്ന ‘ഭീകരതയുടെ പ്രായോജകര്‍ക്കെതിരെ നീതി’ എന്ന പേരിലുള്ള ബില്ലിനെതിരെ പ്രസിഡന്റ് ഒബാമ ഉപയോഗിച്ച വീറ്റോ അധികാരത്തെയാണ് കോണ്‍ഗ്രസ് തള്ളിയത്. 12 തവണ വീറ്റോ അധികാരം ഉപയോഗിച്ച ഒബാമയുടെ വീറ്റോ അധികാരത്തെ ആദ്യമായാണ് കോണ്‍ഗ്രസ് മറി കടക്കുന്നത്. അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാണിച്ചാണ് ഒബാമ വീറ്റോ ഉപയോഗിച്ചത്. നൂറ് അംഗങ്ങളുള്ള സെനറ്റില്‍ ഒന്നിനെതിരെ 97 പേരാണ് ഒബാമയുടെ വീറ്റോയെ എതിര്‍ത്ത് വോട്ടു രേഖപ്പെടുത്തിയത്. അപ്രകാരം 435 അംഗങ്ങളും പ്രതിനിധി സഭയില്‍ 338 പേരും വീറ്റോക്കെതിരെ വോട്ടു ചെയ്തു. പ്രസിഡന്റിന്റെ വീറ്റോ അധികാരത്തെ തള്ളുന്നതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് വേണ്ടത്.
വീറ്റോ അധികാരത്തെ തള്ളിക്കൊണ്ടുള്ള കോണ്‍ഗ്രസിന്റെ വോട്ടെടുപ്പ് അമേരിക്കയുടെ സൗദിയുമായുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കില്ലെന്നാണ് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം പറയുന്നത്. അമേരിക്കയുടെ ദേശീയ സുരക്ഷക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് ബില്‍ എന്ന് സി.ഐ.എ മേധാവി ജോണ്‍ ബ്രണ്ണന്‍ പറഞ്ഞു. രാജ്യത്തിന് പുറത്ത് സേവനം ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരിക്കും അതിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവുമധികം അനുഭവിക്കേണ്ടി വരികയെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles