Current Date

Search
Close this search box.
Search
Close this search box.

സ്‌നേഹത്തിന്, സൗഹാര്‍ദ്ദത്തിന് യുവതയുടെ കര്‍മ്മസാക്ഷ്യം; യൂത്ത്‌ഫോറം കാമ്പയിന് തുടക്കമായി

ദോഹ: ‘സ്‌നേഹത്തിന് സൗഹാര്‍ദ്ദത്തിന് യുവതയുടെ കര്‍മ്മസാക്ഷ്യം’ എന്ന തലക്കെട്ടില്‍ യൂത്ത്‌ഫോറം മാര്‍ച്ച് 17 മുതല്‍ മെയ് 5 വരെ സംഘടിപ്പിക്കുന്ന കാമ്പയിന് തുടക്കമായി. പ്രഖ്യാപന സമ്മേളനത്തില്‍ വെച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് ടി. ശാക്കിര്‍ കാമ്പയിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിഭാഗീയതയും വംശീയതയും ലോകത്തെ ഒന്നാകെ അസ്വസ്ഥപ്പെടുത്തുന്ന കാലത്ത് സ്‌നേഹത്തെ കുറിച്ചും സൗഹാര്‍ദ്ദത്തെക്കുറിച്ചുമുള്ള വാക്കും പ്രവര്‍ത്തിയും വലിയ പ്രതിരോധം ആണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ടി. ശാക്കിര്‍ പറഞ്ഞു.
ഇത്രയേറെ ആചാരങ്ങളും വിശ്വാസങ്ങളും സംസ്‌കാരിക വൈവിധ്യങ്ങളും ഉള്ള ലോകത്തിലെ തന്നെ അത്യപൂര്‍വ്വമായ രാജ്യമാണ് ഇന്ത്യ. ഈ വൈവിധ്യങ്ങളെല്ലാം നൂറ്റാണ്ടാകുകളായി പരപ്‌സര ബഹുമാനത്തോടുകൂടിയും സാമൂഹിക സൗഹാര്‍ദ്ദത്തോടു കൂടിയും പുലര്‍ന്നു പോരുന്നു. അങ്ങനെ പുലര്‍ന്ന് പോരാന്‍ ആവശ്യമായ സാമൂഹികമായ സാഹചര്യം നില നിന്നു പോരുന്നു എന്നത് ലോകത്തിന് തന്നെ വിസ്മയവും ആകര്‍ഷണീയവുമാണ്. ഈ മനോഹാരിതയെ കാത്ത് സൂക്ഷിക്കാന്‍ യുവാക്കളെന്ന നിലയില്‍ നമുക്ക് വലിയ ഉത്തരവാദിത്തമുണ്ട്.
യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. കാമ്പയിനോടനുബന്ധിച്ച് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനം യൂത്ത്‌ഫോറം വൈസ് പ്രസിഡണ്ടുമാരായ ഷാനവാസ് ഖാലിദ്, സലീല്‍ ഇബ്രാഹീം എന്നിവര്‍ നിര്‍വ്വഹിച്ചു. യൂത്ത്‌ഫോറം ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. കാമ്പയിന്‍ കണ്‍വീനര്‍ നൗഷാദ് വടുതല, മുഹമ്മദ് റാഫിദ്, ഷുഐബ് നദ്‌വി, അബ്ദുല്ല, അഫ്‌സല്‍ അബ്ദുല്‍ കരീം, സുഹൈല്‍ അബ്ദുല്‍ ജലീല്‍, ഹാരിസ് പുതുക്കൂല്‍, മുഹമ്മദലി, റിയാസ് റസാഖ്, അജാസ് മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത്‌ഫോറം നടത്തിയ വിജ്ഞാന പരീക്ഷയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നടന്ന സ്‌പോര്‍ട്‌സ് മീറ്റില്‍ യൂത്ത്‌ഫോറം ടീമിനായി മെഡല്‍ നേടിയ കായിക താരങ്ങളെ ആദരിക്കലും നടന്നു. കാമ്പയിന്റെ ഭാഗമായി, ഖത്തറിലെ വിവിധ ഭാഗങ്ങളിലായി യുവജന സംഗമം, കുടുംബസംഗമം, കലോത്സവം, പ്രൊഫഷണല്‍ മീറ്റ്, സ്റ്റുഡന്റ്‌സ് മീറ്റ്, ലീഡേഴ്‌സ് മീറ്റ്, സോഷ്യല്‍ ഓഡിറ്റിങ്ങ് തുടങ്ങിയവ നടക്കും. മെയ് 5 ന് നടക്കുന്ന യൂത്ത് ലൈവോടെ കാമ്പയിന്‍ സമാപിക്കും.

Related Articles