Current Date

Search
Close this search box.
Search
Close this search box.

സ്റ്റുഡന്‍സ് ഇന്ത്യ വിന്റര്‍ ക്യാംപ് സംഘടിപ്പിച്ചു

റിയാദ് : സ്റ്റുഡന്‍സ് ഇന്ത്യ റിയാദ് ചാപ്റ്റര്‍ ടീനേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിന്റര്‍ ക്യാംപ് സംഘടിപ്പിച്ചു. സുലൈയിലെ ഇസ്തിറാഹയില്‍ നടന്ന പരിപാടിയില്‍ ഹന ഹാരിസ് ഖുര്‍ആനില്‍ നിന്നും അവതരിപ്പിച്ചു. സ്റ്റുഡന്‍സ് ഇന്ത്യ കോഡിനേറ്റര്‍ സലിം ബാബു അധ്യക്ഷത വഹിച്ചു . ചാപ്റ്റര്‍ രക്ഷാധികാരി സി.ടി നിസാര്‍  ഉദ്ഘാടനം നിര്‍വഹിച്ചു . എസ്.ഐ.ഒ കേരളാ പ്രസിഡന്റ് CT ശുഹൈബ്, ജി.ഐ.ഒ പ്രസിഡന്റ് അഫീദ അഹമ്മദ് എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ക്യാമ്പംഗങ്ങളെ അഭിസംബോധന ചെയ്തു.  ഹിശാം അബൂബക്കര്‍ , അജ്മല്‍, എന്നിവര്‍ ക്യാമ്പിനെ  പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ചു  .

വിദ്യാര്‍ത്ഥികളുടെ മാനസികവും വൈജ്ഞാനികവുമായ വികാസത്തോടോപ്പോം തന്നെ വൈകാരിക സന്തുലനവും ഉന്നത വിജയത്തിന് അനിവാര്യമാണ്.മാനസിക വികാരങ്ങളുടെ പ്രകടനത്തെയും  നിയന്ത്രണത്തെയും  കുറിച്ച് വിദ്യാര്‍ത്ഥികള്‍ ബോധവാന്മാരാവണമെന്നു  മുനീബ് കൊയിലാണ്ടി തന്റെ വിഷയാവതരണത്തില്‍  പറഞ്ഞു .

ജീവിതത്തില്‍ ഒരു കരിയര്‍ തിരഞ്ഞെടുക്കും മുമ്പ് ശ്രദ്ധയോടെ തീരുമാനമെടുക്കേണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ചും മത്സര പരീകഷകളെ  നേരിടേണ്ട രീതികളെ ക്കുറിച്ചും താജുദ്ധീന്‍ കണ്ണൂര്‍ വിശദീകരിച്ചു  .

തുടര്‍ പഠനത്തിനായി നാട്ടിലേക്ക് പോകുന്നവര്‍ക്ക് യാത്ര അയപ്പ് നല്‍കി. വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങളും ഒരുക്കിയിരുന്നു .വിജയികള്‍ക്കു സകരിയ പനക്കല്‍, നസീറ റഫീഖ്, സഫരിയ, ശബീബ  എന്നിവര്‍ സമ്മാനം വിതരണം ചെയ്തു . വിദ്യാര്‍ത്ഥികള്‍ അവരവരുടെ ക്യാമ്പനുഭവം പങ്കുവെച്ചത് ഹൃദ്യമായി . ഫൈഷാബ് ക്യാമ്പ് റിവ്യൂവിന്  നേതൃ ത്വം നല്‍കി.

വിദ്യാര്‍ത്ഥികള്‍ തന്റെ സൃഷ്ടാവായ അല്ലാഹുവിനെ ജീവിതത്തിലുടനീളം അനുസരിച്ചു കൊണ്ട് ഉത്തമ സംസ്‌കാരമുള്ള മനുഷ്യനായി തീരുവാനും   അതിന് ഖുആനിനെയും  പ്രവാചക ചര്യയും മുറുകെ പിടിച്ചു കൊണ്ട്  നിശ്ചയ ദാര്‍ഢ്യമുള്ള മനസിന്റെ ഉടമകളാവുകയും ആ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിച്ചു കൊണ്ട് നാളെയുടെ നേതൃ പദവിലേക്കു എത്തിച്ചേരാനുള്ള കഴിവുകള്‍ നേടിയെടുക്കുവാനും ജാസ്മിന്‍ അഷ്‌റഫ് തന്റെ സമാപന സെഷനില്‍ ഉണര്‍ത്തി .

പരിപാടികള്‍ക്കു ഷാനിദ് അലി , കമറുദ്ധീന്‍, അസ്ലം കൊണ്ടോട്ടി, മജീദ് ഫറോക്, ഷെര്‍ഫിന്‍, റിയാസ്, ഷംനാദ്, അഹ്ഫാന്‍, ജമീല്‍,  ശബീബ, ബഹ്ജിയ, അഫ്‌നിദ, സാബിറ ലബീബ്, എന്നിവര്‍ നേതൃ ത്വം നല്‍കി . റിയാദിലെ വിവിധ വിദ്യാലയങ്ങളിലെ  125 ഓളം മലയാളി വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു .

 

Related Articles