Current Date

Search
Close this search box.
Search
Close this search box.

സൊമാലിയയുമായുള്ള ബന്ധം ശക്തമാക്കാനൊരുങ്ങി ഖത്തര്‍

മൊഗാദിഷു: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയുമായുള്ള ബന്ധം ശക്തമാക്കി ഖത്തര്‍. തിങ്കളാഴ്ച സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷു സന്ദര്‍ശിച്ച ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് സൊമാലിയയുടെ പരമാധികാരത്തിനും സ്ഥിരതക്കും വേണ്ടി പിന്തുണ അറിയിച്ചത്.

ഇരു രാജ്യങ്ങളും തമ്മില്‍ സാഹോദര്യവും പരസ്പര ബഹുമാനവും അനുസരിച്ചു മുന്നോട്ടുപോകാനും ധാരണയായിട്ടുണ്ട്. സൊമാലിയ പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലാഹിയുമായി നടന്ന ചര്‍ച്ചക്കു ശേഷമാണ് ഖത്തര്‍ അമീര്‍ ഇക്കാര്യമറിയിച്ചത്. യു.എ.ഇയില്‍ നിന്നും സൊമാലിയക്കു നേരെ ഉയരുന്ന ഭീഷണികള്‍ക്കിടെയാണ് ഖത്തര്‍ പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്.

നേരത്തെ ഖത്തര്‍ സൊമാലിയക്ക് 385 മില്യണ്‍ ഡോളറിന്റെ സഹായം നല്‍കിയിരുന്നു. അടിസ്ഥാന മേഖലയിലെ വികസനത്തിനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും മാനുഷിക സഹായങ്ങള്‍ക്കും വേണ്ടിയാണ് ഈ തുക അനുവദിച്ചത്. ഒരു വര്‍ഷത്തിനിടെ സൊമാലിയയുമായി ഖത്തര്‍ നടത്തുന്ന മൂന്നാമത്തെ ചര്‍ച്ചയാണിത്. യു.എ.ഇയുമായുള്ള ആയുധ ഇടപാട് റദ്ദാക്കുകയും എമിറേറ്റ്‌സ് വിമാനത്തില്‍ നിന്നും മില്യണ്‍ കണക്കിന് ഡോളര്‍ സൊമാലിയ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഖത്തര്‍ പിന്തുണ ശക്തമാക്കിയത്. ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയ രാജ്യം കൂടിയാണ് യു.എ.ഇ.

 

Related Articles