Current Date

Search
Close this search box.
Search
Close this search box.

സിറിയയുടെ അഖണ്ഡത നിലനിര്‍ത്താനാവില്ലെന്ന് സി.ഐ.എ മേധാവി

വാഷിംഗ്ടണ്‍: മുമ്പുണ്ടായിരുന്ന പോലെ സിറിയയെ ഒരിക്കല്‍ കൂടി അതിന്റെ അഖണ്ഡതയിലേക്ക് മടക്കാനാവില്ലെന്നാണ് കരുതുന്നതെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവി ജോണ്‍ ബ്രണ്ണന്‍ പറഞ്ഞു. സിറിയയെ ഒരിക്കല്‍ കൂടി അതിന്റെ അഖണ്ഡതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമോ ഇല്ലയോ എന്നത് അറിയില്ലെന്നാണ് ആസ്‌പെന്‍ സെക്യൂരിറ്റി ഫോറത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞത്. സിറിയയുടെ ഭാവിയെ കുറിച്ച് തനിക്ക് ശുഭ പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിന് ശേഷം സിറിയ അതിന്റെ പൂര്‍വസ്ഥിതിയിലേക്ക് മടങ്ങില്ലെന്ന വ്യക്തമായ സൂചനയാണ് മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്റെ ഈ വെളിപ്പെടുത്തല്‍. അസദ് സ്ഥാനമൊഴിയാതെ സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനാവില്ലെന്ന യാഥാര്‍ഥ്യം റഷ്യ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അസദിന് നിയമസാധുത നഷ്ടപ്പെട്ടിരിക്കുയാണെന്നും സിറിയന്‍ ജനകീയ നേതൃത്വത്തിനൊപ്പമാണ് സത്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എന്നാല്‍ അസദ് ഉടന്‍ സ്ഥാനമൊഴിയണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles