Current Date

Search
Close this search box.
Search
Close this search box.

സിറിയയും ഐഎസും രാസായുധം ഉപയോഗിച്ചു: രക്ഷാസമിതി

ന്യൂയോര്‍ക്ക്: സിറിയന്‍ ഭരണകൂടവും ഐഎസും രാസായുധം ഉപയോഗിച്ചതായി അന്വേഷണ സമിതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് യുഎന്‍ രക്ഷാസമിതിയിലെ ഫ്രഞ്ച് പ്രതിനിധി വ്യക്തമാക്കി. ഇരുവിഭാഗങ്ങളെയും വിചാരണ ചെയ്യേണ്ട ചുതമല രക്ഷാസമിതി ഏറ്റെടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര രാസായുധ നിരോധന സമിതിയും ഐക്യരാഷ്ട്രസഭയും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ വിഷ വാതകം ഉപയോഗിച്ചുള്ള രണ്ട് ആക്രമണങ്ങളുടെ ഉത്തരവാദിത്വം സിറിയന്‍ സൈന്യത്തിനും സള്‍ഫര്‍ മസ്റ്റാര്‍ഡ് ഗ്യാസ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസിനുമാണ് വ്യക്തമായിട്ടുണ്ടെന്ന് റോയിട്ടേഴ്‌സും റിപോര്‍ട്ട് ചെയ്തു.
ഏഴ് പ്രദേശങ്ങളിലായി നടന്ന ഒമ്പത് ആക്രമണങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. എന്നാല്‍ രക്ഷാസമിതി സ്ഥിരാംഗങ്ങള്‍ക്കുള്ള വീറ്റോ അധികാരം രാസായുധം ഉപയോഗിച്ചതിന്റെ പേരില്‍ സിറിയക്കെതിരെ നടപടി സ്വീകരിക്കുന്നതിന് തടസ്സമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സിറിയക്ക് മേല്‍ ശിക്ഷാനടപടി സ്വീകരിക്കാനായി അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ റഷ്യയും ചൈനയും എതിര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles