Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ അമേരിക്ക – റഷ്യ ധാരണ

വാഷിംഗ്ടണ്‍: സിറിയയില്‍ വെടിനിര്‍ത്തല്‍ 48 മണിക്കൂര്‍ കൂടി നീട്ടാന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും പരസ്പരം ധാരണയായി. സിറിയന്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും വെടിനിര്‍ത്തല്‍ ലംഘനങ്ങളുണ്ടാവുകയും സിറിയന്‍ പ്രതിപക്ഷം വെടിനിര്‍ത്തല്‍ ലംഘിച്ചതായി റഷ്യ ആരോപണം ഉയര്‍ത്തുകയും ചെയ്തിരിക്കെയാണ് ഈ നീട്ടല്‍.
ആക്രമണങ്ങളെ കുറിച്ച ഒറ്റപ്പെട്ട റിപോര്‍ട്ടുകളുണ്ടെങ്കിലും പൊതുവെ ആക്രമണങ്ങളില്‍ വലിയ അളവില്‍ കുറവുണ്ടായിട്ടുണ്ടെന്ന് ജോണ്‍ കെറിയുടെ വക്താവ് മാര്‍ക് ടോണര്‍ മാധ്യമങ്ങളോട് പറഞ്ഞു. വെടിനിര്‍ത്തല്‍ 48 മണിക്കൂര്‍ കൂടി നീട്ടാന്‍ ഇരുവിഭാഗങ്ങളും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ധാരണയായതെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം കഴിഞ്ഞ ആഴ്ച്ച മോസ്‌കോയും വാഷിംഗ്ടണും തമ്മില്‍ സിറിയന്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ചുണ്ടാക്കിയ കരാര്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ അംഗീകരിച്ചിട്ടില്ലെന്ന് ന്യൂയോര്‍ക് ടൈംസ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related Articles