Current Date

Search
Close this search box.
Search
Close this search box.

സിറിയയിലെ അഫ്ഗാന്‍ പോരാളികള്‍ക്ക് പൗരത്വം നല്‍കാന്‍ ഖാംനഈയുടെ നിര്‍ദേശം

തെഹ്‌റാന്‍: സിറിയയില്‍ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെ ഫാത്വിമി ബ്രിഗേഡ്‌സിനൊപ്പം പോരാടുന്ന അഫ്ഗാന്‍ പോരാളികള്‍ക്ക് ഇറാന്‍ പൗരത്വം നല്‍കാന്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് രക്തസാക്ഷികളുടെയും യോദ്ധാക്കളുടെയും വേദിയുടെ അധ്യക്ഷന്‍ ശഹീദ് മഹല്ലാതി പറഞ്ഞു. ജവാന്‍ഓണ്‍ലൈന്‍ വെബ്‌സൈറ്റാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഖാംനഈയുടെ നിര്‍ദേശമനുസരിച്ച് അഫ്ഗാന്‍ പോരാളികള്‍ക്ക് ഇറാന്‍ പൗരത്വം നല്‍കുമെന്നും മഹല്ലാതി സൂചിപ്പിച്ചു.
സിറിയയില്‍ പോരാടുന്നതിന് റെവല്യൂഷനറി ഗാര്‍ഡിന്റെ കീഴില്‍ ഇറാന്‍ സായുധഗ്രൂപ്പുകളെ അയച്ചിട്ടുണ്ട്. ഫാത്വിമി ബ്രിഗേഡ്‌സിന്റെ കീഴിലാണ് അഫ്ഗാനില്‍ നിന്നുള്ള ശിയാ പോരാളികള്‍ യുദ്ധം ചെയ്തിരുന്നതെന്നും പാകിസ്താനില്‍ നിന്നുള്ള ശിയാ സംഘങ്ങള്‍ സൈനബി ബ്രിഗേഡ്‌സിന്റെ കീഴിലാണ് പോരാടിയിരുന്നതെന്നും അനദോലു ന്യൂസ് റിപോര്‍ട്ട് ചെയ്തു. സിറിയന്‍ വിപ്ലവത്തെ അടിച്ചമര്‍ത്തുന്നതിന് സിറിയന്‍ ഭരണകൂടത്തെ സഹായിക്കാന്‍ തുടക്കം മുതല്‍ തന്നെ ഇറാന്‍ രംഗത്തുണ്ട്. നിരവിധി ഇറാന്‍ ജനറല്‍മാരും സൈനികരും സിറിയയില്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. സിറിയയിലും ഇറാഖിലുമായി ഇറാനുമായി ബന്ധമുള്ള 1100 പോരാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മഹല്ലാതി പറഞ്ഞു.

Related Articles