Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ സമാധാന ചര്‍ച്ചയുടെ ഒന്‍പതാം ഘട്ടവും പൂര്‍ത്തിയായി

അസ്താന: സിറിയയില്‍ സമാധാനം സ്ഥാപിക്കാന്‍ വേണ്ടി നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയുടെ ഒന്‍പതാം റൗണ്ടും പൂര്‍ത്തിയായി. ഇറാന്‍,റഷ്യ,തുര്‍ക്കി എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടന്നിരുന്നത്. കസാക്കിസ്ഥാന്‍ തലസ്ഥാനമായ അസ്താനയിലാണ് രണ്ടു ദിവസമായി ഒന്‍പതാം ഘട്ട ചര്‍ച്ചകള്‍ നടന്നിരുന്നത്.  സുപ്രധാനമായ തീരുമാനങ്ങള്‍ ചര്‍ച്ചയില്‍ കൈകൊണ്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിറിയയിലെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും ഒത്തൊരുമക്കും ഭൂമിശാസ്ത്രപരമായ സംയോജനത്തിനും വേണ്ടി നിലകൊള്ളാനും രാജ്യത്തെ ബഹുമാനിക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്.

2017 ജനുവരി മുതല്‍ ഈ മൂന്ന് രാജ്യങ്ങളും സിറിയന്‍ വിഷയത്തില്‍ ത്രികക്ഷി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് സിറിയയില്‍ ഒരു മാസക്കാലം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും യോഗത്തിലൂടെ സാധിച്ചിരുന്നു. സിറിയയില്‍ സമാധാനം പുന:സ്ഥാപിക്കുമെന്ന് മൂന്നു രാജ്യങ്ങളും തീരുമാനമെടുത്തിരുന്നു. സിറിയയില്‍ നടക്കുന്ന ആക്രമണങ്ങളും ബോംബിങ്ങും കുറക്കാന്‍ അസ്താന സമാധാന ചര്‍ച്ചയിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. സിറിയയിലെ ഐ.എസ്,അല്‍ഖ്വയ്ദ തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് നേരെ പോരാടാനും യോഗത്തില്‍ മൂന്നു രാജ്യങ്ങളും തീരുമാനമെടുത്തിട്ടുണ്ട്.

 

Related Articles