Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ ഭരണകൂടം വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു

ദമസ്‌കസ്: സിറിയന്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുമുള്ള വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ ദമസ്‌കസ് ഗ്രാമത്തിലെ വാദി ബര്‍ദയില്‍ സിറിയന്‍ ഭരണകൂട സേനയും ലബനാന്‍ ഹിസ്ബുല്ലയും നടത്തിയ ആക്രമണങ്ങളില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. ബര്‍ദയില്‍ ആക്രമണം തുടര്‍ന്നാല്‍ സിവിലിയന്‍മാര്‍ കടുത്ത ദുരിതം നേരിടേണ്ടി വരുമെന്ന് സിറിയന്‍ സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മരുന്നുകളുടെയും അടിയന്തിര ചികിത്സാ സൗകര്യങ്ങളുടെ അഭാവത്തില്‍ പ്രദേശം കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. ഇന്ധനത്തിന്റെ അപര്യാപ്തതയും സിറിയന്‍ സൈന്യത്തിന്റെയും ഹിസ്ബുല്ലയുടെയും ആക്രമണങ്ങളും കാരണം അവിടെ സിവിലിയന്‍മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘം തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന്റെ വക്കിലാണെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. സിറിയയുടെ വടക്കന്‍ പ്രദേശമായ ഇദ്‌ലിബില്‍ ഫത്ഹുശ്ശാം ഫ്രണ്ട് താവളത്തിന് നേരെ അന്താരാഷ്ട്ര സഖ്യം നടത്തിയ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles