Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള വ്യവസ്ഥകള്‍ തയ്യാര്‍: പുടിന്‍

അങ്കാറ: സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പാക്കുനുള്ള അടിസ്ഥാന വ്യവസ്ഥകള്‍ സജ്ജമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. ജനീവയിലെ സിറിയന്‍ പ്രതിസന്ധിക്ക് ഒരു നയതന്ത്ര പരിഹാരം കണ്ടെത്തുന്നതിന് തുര്‍ക്കിയുമായിട്ട് ആഴത്തിലുള്ള ഏകോപനത്തിന് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം അങ്കാറയില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാനോടൊപ്പം നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസ്താനയിലെ ചര്‍ച്ചയില്‍ കൈവരിച്ച നേട്ടങ്ങളില്‍ പുടിന്‍ എര്‍ദോഗാനെ പ്രത്യേകം പ്രശംസിച്ചു. സിറിയയിലെ യുദ്ധം അവസാനിപ്പിക്കാനും ഭീകരവാദികളെ വേരോടെ പിഴുതെറിയാനും സിറിയക്കാര്‍ക്ക് സമാധാനത്തോടുകൂടി അവരുടെ വീടുകളിലേക്കു മടങ്ങാനുമുള്ള അടിസ്ഥാന വ്യവസ്ഥകള്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സിറിയന്‍ പ്രതിസന്ധി അവസാനിപ്പിക്കാന്‍ സഹായകമാവുന്ന ഇദ്‌ലിബിലെ യുദ്ധനിയന്ത്രണ മേഖല രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ റഷ്യന്‍ പ്രസിസിഡന്റുമായി യോജിപ്പലെത്തിയതായി എര്‍ദോഗാന്‍ പറഞ്ഞു.
കുര്‍ദ് ഹിതപരിശോധനയില്‍ 92ശതമാനം വോട്ടും അനുകൂലമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ചും എര്‍ദോഗാന്‍ ചര്‍ച്ചചെയ്തു. വ്യക്തിപരമായ താല്‍പര്യങ്ങളാണ് ഹിതപരശോധന കൊണ്ടുവന്നതെന്നും എന്നാല്‍ പ്രദേശത്ത് കുഴപ്പങ്ങളും സങ്കര്‍ശങ്ങളുമുണ്ടാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കുര്‍ദിസ്താന്‍ ഹിതപരിശോധനയില്‍ തുര്‍ക്കിയുടെ നിലപാടിനെ പിന്തുണക്കുന്ന പരമര്‍ശങ്ങളൊന്നും റഷ്യന്‍ പ്രസിഡന്റിന്റെ സംസാരത്തില്‍ ഉണ്ടായില്ല.

Related Articles