Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ കൂട്ടക്കുരുതി: ജമാഅത്ത് അമീര്‍ ഉല്‍കണ്ഠ രേഖപ്പെടുത്തി

കോഴിക്കോട്: സിറിയന്‍ ഭരണകൂടം തുടരുന്ന സിവിലിയന്‍ കൂട്ടക്കുരുതിയില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് ഉല്‍കണ്ഠ രേഖപ്പെടുത്തി. സത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് സിവിലിയന്‍മാരാണ് ഓരോ ദിവസവും ആക്രമണത്തിന് വിധേയമാകുന്നത്.

വിമത സേനയെ തുരത്തുന്നതിന്റെ പേരില്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഏകാധിപതിയായ ബശ്ശാറുല്‍ അസദിന്റെ സേന ആക്രമണമഴിച്ചുവിടുന്നത്. സേനയുടെ അക്രമണത്തിന് ഇരയായവര്‍ക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്യാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് രാജ്യത്തുള്ളത്. മേഖലയെ നശിപ്പിക്കാനുള്ള സാമ്രാജ്യത്വ, സയണിസ്റ്റ് തന്ത്രങ്ങളുടെ ഭാഗം കൂടിയാണ് സിറിയന്‍ പ്രശ്നമെന്ന് തിരിച്ചറിയാതെ മുസ്ലിം രാഷ്ട്രങ്ങള്‍ പക്ഷം ചേരുന്നത് നിര്‍ഭാഗ്യകരമാണെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.

വിഷയത്തില്‍ മൗനം വെടിഞ്ഞ് ഇന്ത്യ സമാധാന ശ്രമങ്ങള്‍ക്കായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പീഡിതരായ സിറിയന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമാധാനം പുന:സ്ഥാപിക്കുന്നതിനും വെള്ളിയാഴ്ച മുഴുവന്‍ പള്ളികളിലും വിശ്വാസികള്‍ പ്രാര്‍ഥന നിര്‍വഹിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

 

Related Articles