Current Date

Search
Close this search box.
Search
Close this search box.

സിറിയക്കാരെ കൊന്നൊടുക്കുന്നതിലുള്ള മൗനം മാപ്പില്ലാത്ത കുറ്റം: ശൈഖ് അല്‍ഖറദാഗി

ദോഹ: സിറിയയിലെ അലപ്പോ നഗരത്തിലും സമീപ പ്രദേശങ്ങളിലും നിരപരാധികളായ സിവിലിയന്‍മാര്‍ക്ക് മേല്‍ റഷ്യയും സിറിയയും നടത്തുന്ന വ്യോമാക്രമണങ്ങളെ ലോക മുസ്‌ലിം പണ്ഡിതവേദി ജനറല്‍ സെക്രട്ടറി ഡോ. അലി മുഹ്‌യുദ്ദീന്‍ അല്‍ഖറദാഗി ശക്തമായി അപലപിച്ചു. യാതൊരു തെറ്റും ചെയ്യാത്ത സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരപരാധികളാണ് മനുഷ്യത്വത്തിന്റെ അര്‍ഥം പോലുമറിയാത്ത ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ക്കും മോഹങ്ങള്‍ക്കും മുന്നില്‍ ഇരയാക്കപ്പെടുന്നത്. അന്താരാഷ്ട്ര സമൂഹം അതിനോട് സ്വീകരിച്ചിരിക്കുന്ന സംശയകരമായ മൗനം മനുഷ്യരാശിയോട് ചെയ്യുന്ന പൊറുക്കപ്പെടാനാവാത്ത കുറ്റമാണ്. മുഴുവന്‍ ലോകത്തിനും അപമാനവും നിന്ദ്യതയുമാണത്. എന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യന്‍ തന്റെ സഹോദരനോട് ചെയ്യുന്ന ഏറ്റവും ഗുരുതരമായ പാപം കൊലപാതകമാണ്. കാരണം ഭൂമിയിലെ അല്ലാഹുവിന്റെ സൃഷ്ടിയാണവന്‍. ന്യായമായ കാരണങ്ങളില്ലാതം അല്ലാഹുവിന്റെ സൃഷ്ടിക്ക് നേരെ അതിക്രമം കാണിക്കുന്നത് നിഷിദ്ധമാണ്. ദൈവിക നിയമങ്ങള്‍ക്കോ അന്താരാഷ്ട്ര വ്യവസ്ഥകള്‍ക്കോ നിരക്കാത്ത കാര്യമാണ് വര്‍ഷങ്ങളായി സിറിയയില്‍ നടക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles