Current Date

Search
Close this search box.
Search
Close this search box.

സാമൂഹ്യതിന്മകള്‍ക്കെതിരെ യുവജനങ്ങള്‍ രംഗത്തിറങ്ങണം: എസ്.എം. സൈനുദ്ദീന്‍

യാമ്പു: സമൂഹത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന തിന്മകള്‍ക്കും ഭരണകൂട ഭീകരതകള്‍ക്കുമെതിരെ യുവാക്കള്‍ സജ്ജീവമായി രംഗത്തിറങ്ങേണ്ടത് അനിവാര്യമാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി എസ്.എം. സൈനുദ്ദീന്‍ പറഞ്ഞു. ‘യൗവ്വനം അല്ലാഹുവിന് സമര്‍പ്പിക്കുക’ എന്ന വിഷയത്തില്‍ ഒരു മാസം നീളുന്ന കാമ്പയിന്റെ ഭാഗമായി യൂത്ത് ഇന്ത്യ യാമ്പു ചാപ്റ്റര്‍ സംഘടിപ്പിച്ച യുവജന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണകൂട തിട്ടൂരങ്ങള്‍ക്കെതിരില്‍ ആദര്‍ശത്തിന്റെ ബലമുള്ള നാവും ചൂണ്ടുവിരലും ചലിപ്പിക്കണം. ഫാഷിസത്തിന്റെ മുന്നില്‍ ഇരന്ന് ജീവിക്കാനല്ല പൊരുതി നില്‍ക്കാനുള്ള രാഷ്ട്രീയമാണ് കാലം തേടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തനിമ യാമ്പു സോണല്‍ പ്രസിഡന്റ് സലിം വേങ്ങര സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ യാമ്പു ചാപ്റ്റര്‍ പ്രസിഡന്റ് ഇര്‍ഫാന്‍ നൗഫല്‍ അധ്യ ക്ഷത വഹിച്ചു.
റോഹിങ്ക്യന്‍ സമൂഹത്തോട് മ്യാന്‍മര്‍ പട്ടാളവും ഭരണകൂടവും ചെയ്യുന്ന മനുഷ്യത്വരഹിതമായ ചെയ്തികള്‍ക്കെതിരെ സമ്മേളനം പാസാക്കിയ പ്രമേയം യൂത്ത് ഇന്ത്യ എക്‌സിക്യൂട്ടീവ് അംഗം അഹമ്മദ് അലി ഖാസിം അവതരിപ്പിച്ചു. യൂത്ത് ഇന്ത്യ യാമ്പു ടീമിന്റെ സംഘഗാനവും യാമ്പുവിലെ കുരുന്നു പ്രതിഭകള്‍ അവതരിപ്പിച്ച ഒപ്പനയും സംഗമത്തിന് ആവേശം പകര്‍ന്നു. സലാഹുദ്ദീന്‍ കരിങ്ങനാട് ‘ഖുര്‍ആനില്‍ നിന്ന്’ നടത്തി. ജാബിര്‍ വാണിയമ്പലം, സഹീര്‍ പി.കെ, ജാഫര്‍ താനൂര്‍, നസീഫ് അഹ്മദ്, ഫൈസല്‍ പത്തപ്പിരിയം, റഈസ് ആലുവ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. കാമ്പയിന്‍ കണ്‍വീനര്‍ നബീല്‍ എ വാഹിദ് സമാപന പ്രഭാഷണം നടത്തി.

Related Articles