Current Date

Search
Close this search box.
Search
Close this search box.

സാമൂഹിക വിവേചനവും ഒറ്റപ്പെടുത്തലും ലോകം നേരിടുന്ന മനുഷ്യാവകാശ പ്രതിസന്ധി – പി റുക്‌സാന

കാസര്‍കോട്: സാമൂഹിക വിവേചനവും ഒററപ്പെടുത്തലുമാണ് ഇന്ന് ലോകം നേരിടുന്ന ഏററവും വലിയ മനുഷ്യാവകാശ പ്രതിസന്ധിയെന്ന് ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി പി. റുക്‌സാന പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം കാസര്‍കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച  മനുഷ്യാവകാശ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ന്യൂനപക്ഷങ്ങളും, ദുര്‍ബല വിഭാഗവുമാണ് സാമൂഹിക വിവേചനം ഏറെ അനുഭവിക്കുന്നത്. ന്യൂനപക്ഷ അവകാശ സംരക്ഷണം ഭരണകൂടത്തിന്റെ ഔദാര്യമല്ല, മറിച്ച് പ്രാഥമിക ഉത്തരവാദിത്വമാണെന്നും ന്യൂനപക്ഷങ്ങള്‍ക്ക് കാര്യക്ഷമമായ രാഷ്ട്രീയ പങ്കാളിത്തം ഉറപ്പു നല്‍കണമെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ ന്യൂനപക്ഷ കാര്യങ്ങള്‍ക്കായുളള സമിതി പാസ്സാക്കിയ നയരേഖ വ്യക്തമാക്കുന്നത്. എന്നാല്‍ നമ്മുടെ രാജ്യത്ത് സ്ഥിതി ആശങ്ക ഉളവാക്കുന്നതാണ്. ന്യൂനപക്ഷ വിഭാഗത്തെ ഭയപ്പെടുത്തി അടിച്ചമര്‍ത്താനുള്ള ശ്രമം ഭരണകൂടങ്ങളുടെ പിന്തുണയോടെ നടക്കുന്നു. മനുഷ്യാവകാശം യാഥാര്‍ഥ്യമാകണമെങ്കില്‍ ജാതി, മത, വര്‍ഗ, ലിംഗ, ഭാഷ, രാഷ്ട്രീയ മേഖലകളില്‍  വിവേചനങ്ങള്‍ ഇല്ലായ്മ ചെയ്യണമെന്നും റുക്‌സാന പറഞ്ഞു.  മക്തബ് പത്രത്തിന്റെ പത്രാധിപര്‍ കെ സുനില്‍ കുമാര്‍  മുഖ്യ പ്രഭാഷണം നടത്തി. വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സക്കീന അക്ബര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി അഷ്‌റഫ് ബായാര്‍,  സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സി.എ  യൂസുഫ്, എസ്.ഐ.ഒ ജില്ലാ സെക്രട്ടറി ബി.എ അസ്‌റാര്‍, ഡോ:ഷഫ്‌ന മൊയ്തു, ഗൈഡ് ജില്ലാ ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ പി.ടി ഉഷ ടീച്ചര്‍,  സൗഹൃദം കാസര്‍കോട് കണ്‍വീനര്‍ ഷറഫുന്നിസ ഷാഫി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി വി.കെ ജാസ്മിന്‍ ബഷീര്‍ സ്വാഗതവും ഏരിയാ പ്രസിഡന്റ് സീനത്ത് മൊയ്തീന്‍ കുഞ്ഞി നന്ദി പറഞ്ഞു. അസ്മ അബ്ബാസ്, തഷ് രീഫ് ,  ഹസീന അബ്ദുല്‍ ലത്തീഫ് , സുബൈദ കൈന്താര്‍, എം.കെ.സി ഫാത്തിമ എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles