Current Date

Search
Close this search box.
Search
Close this search box.

സാകിര്‍ നായിക് മതം മാറാന്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്ന് സഹോദരന്‍

മുംബൈ: പ്രമുഖ ഇസ്‌ലാമിക പ്രബോധകനായ സാകിര്‍ നായികം മതം മാറാന്‍ ആളുകളെ നിര്‍ബന്ധിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അബ്ദുല്‍ കരീം നായിക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കി. സാകിര്‍ നായികിന്റെ പ്രസ്താവനകളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഉപയോഗിക്കുകയായിരുന്നു എന്നും വിവിധ മതങ്ങളെ കുറിച്ച് ആഴത്തില്‍ അറിവുണ്ടായിരുന്ന അദ്ദേഹം ദീര്‍ഘകാലമായി പ്രഭാഷണങ്ങള്‍ നിര്‍വഹിക്കാറുണ്ടെന്നും സഹോദരന്‍ കരീം പറഞ്ഞതായി എന്‍ഫോഴ്‌സമെന്റ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. സാകിര്‍ നായികിന്റെ മേല്‍നോട്ടത്തില്‍ നടന്ന മതപരിവര്‍ത്തനങ്ങള്‍ അദ്ദേഹം നിര്‍ബന്ധം ചെലുത്തി ചെയ്യിച്ചതായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞതായി റിപോര്‍ട്ട് സൂചിപ്പിച്ചു.
സഹോദരനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും കരീം പറഞ്ഞു. നേരത്തെ സാകിര്‍ നായികിന്റെ സഹോദരി നൈല നൂറാനിയെയും ഇവ്വിഷയകമായി ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് അവരും പറഞ്ഞത്. നിയമമനുസരിച്ച് ജീവിക്കുന്ന ഒരു പൗരനാണ് സാകിര്‍ നായിക് എന്നും അദ്ദേഹം കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിച്ചു. നീതിയിലധിഷ്ടിതമായ ഒരു അന്വേഷണം അസാധ്യമാക്കുന്ന തരത്തിലുള്ള വിദ്വേഷത്തിന്റെ അന്തരീക്ഷമാണ് നിയമനടപടികള്‍ക്ക് മുമ്പേ ഒരുക്കപ്പെട്ടിരിക്കുന്നതെന്നും അഭിഭാഷകര്‍ ആരോപിച്ചു.

Related Articles