Current Date

Search
Close this search box.
Search
Close this search box.

സാകിര്‍ നായികിന്റെ സൗദി പൗരത്വം; ഔദ്യോഗിക സ്ഥിരീകരണമില്ല

റിയാദ്: തീവ്രവാദ ബന്ധം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഇന്ത്യന്‍ കോടതി പ്രമുഖ ഇസ്‌ലാമിക പ്രബോധകന്‍ സാകിര്‍ നായിക്കിനെതിരേ വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് സൗദി പൗരത്വം നല്‍കിയതായി സോഷ്യല്‍ മീഡിയയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്ത പ്രചരിച്ചിരുന്നു. സൗദി ഭരണാധികാരിയില്‍ നിന്നും സാകിര്‍ നായിക് കിങ് ഫൈസല്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചിത്രത്തോട് കൂടിയാണ് ഇത് പ്രചരിക്കുന്നത്. അറസ്റ്റില്‍ നിന്നും ഇന്ത്യക്ക് കൈമാറുന്നതില്‍ നിന്നും അദ്ദേഹത്തിന് സംരക്ഷണം നല്‍കുന്ന ഈ നടപടിയെ അദ്ദേഹത്തിന്റെ പല അനുയായികളും സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും സൗദി ഭരണകൂടമോ പ്രമുഖ സൗദി മാധ്യമങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പ്രമുഖ സൗദി പ്രബോധകന്‍ ശൈഖ് അലി അര്‍റബീഇ തന്റെ ടിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സൗദി പൗരത്വത്തിന്റെ കാര്യം ഇതുവരെ ഉറപ്പായിട്ടില്ലെന്നും എന്നാല്‍ സൗദി രാജാവില്‍ നിന്നും ആ സന്തോഷവാര്‍ത്ത പ്രതീക്ഷിക്കുന്നുണ്ടെന്നുമാണ് സാകിര്‍ നായികിന്റെ സെക്രട്ടറിയില്‍ നിന്നും അറിയാന്‍ സാധിച്ചതെന്ന് ട്വീറ്റില്‍ അര്‍റബീഇ വ്യക്തമാക്കി.

Related Articles