Current Date

Search
Close this search box.
Search
Close this search box.

സാകിര്‍ നായികിന്റെ മാധ്യമ വിചാരണക്കെതിരെ പൂനെയില്‍ എന്‍.ജി.ഒകളും മുസ്‌ലിം സംഘടനകളും

പൂനെ: ഡോ. സാകിര്‍ നായികിന്റെ മാധ്യമ വിചാരണക്കെതിരെ പ്രതിഷേധിക്കാനായി പൂനെയില്‍ അമ്പതില്‍ പരം എന്‍.ജി.ഒകളും മുസ്‌ലിം സംഘടനകളും കൈകോര്‍ത്തു. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനും പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും മഹാരാഷ്ട്ര ആക്ഷന്‍ കമ്മിറ്റിയും കുല്‍ ജമാഅതി തന്‍സീമും രണ്ട് യോഗങ്ങള്‍ ചേര്‍ന്നുവെന്നും ‘മുസ്‌ലിം മിറര്‍’ റിപോര്‍ട്ട് വ്യക്തമാക്കി. ‘ആജ് ഹമാരി, തൊ കല്‍ തുമാരി ബാരി ഹൈ’ (ഇന്ന് ഞാന്‍, നാളെ നീ) എന്ന മുദ്രാവാക്യത്തിന് കീഴിലാണ് സംഘടനകളും കൂട്ടായ്മകളും ഒരുമിച്ചത്.
കിംഗ് ഫൈസല്‍ അവാര്‍ഡിന് അര്‍ഹനായ, സമാധാനപരമായി വിശുദ്ധ ഖുര്‍ആന്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന അദ്ദേഹത്തെ മാധ്യമങ്ങള്‍ വേട്ടയാടുന്നതില്‍ ഉത്കണ്ഠയുണ്ട്. മുഴുവന്‍ മുസ്‌ലിംകളോടുമുള്ള അവഹേളനമാണിത്. മാധ്യമങ്ങളുടെ പക്ഷപാതപരമായ സമീപനത്തിനെതിരെ ഒരു പത്രസമ്മേളനം വിളുച്ചു ചേര്‍ക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. തുടര്‍ന്ന് സോഷ്യല്‍ മീഡിയകളെയും മറ്റ് മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തി സമാധാനപരമായി ഒരു കാമ്പയിന്‍ നടത്താനും ആലോചിക്കുന്നുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അസ്ഹര്‍ തമ്പോലി പറഞ്ഞു. ഭീകരതക്കെതിരെ ശക്തമായി നിലകൊള്ളുന്ന സാകിര്‍ നായിക് ഭീകരരെയോ ഭീകരസംഘങ്ങളെയോ പിന്തുണക്കില്ലെന്നാണ് എല്ലാ സംഘടനകളും വിശ്വസിക്കുന്നതെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. സാകിര്‍ നായികിന് കോടിക്കണക്കിന് അനുയായികളുണ്ടെന്നും അവരിലാരെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെങ്കില്‍ അവര്‍ മാത്രമാണ് അതിന്റെ ഉത്തരവാദികളെന്നും ‘മെസ്സേജ് ഓഫ് ഹ്യൂമാനിറ്റി’ പ്രതിനിധി മൗലാനാ മുഹമ്മദ് റസീന്‍ പറഞ്ഞു.

Related Articles