Current Date

Search
Close this search box.
Search
Close this search box.

സലാഹിന് പുണ്യനഗരിയില്‍ ഭൂമി നല്‍കുമെന്ന് മക്ക മുനിസിപ്പാലിറ്റി

മക്ക: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മിന്നും താരവും ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ ഫുട്‌ബോളറുമായ മുഹമ്മദ് സലാഹിന് പുണ്യനഗരിയായ മക്കയില്‍ സൗജന്യമായി ഭൂമി നല്‍കും. മക്ക മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ലീഡര്‍ ഫഹദ് അല്‍ റോഖിയാണ് പ്രഖ്യാപനം നടത്തിയത്.

ഓഫര്‍ വിവിധ രീതിയില്‍ സലാഹിന് തെരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒന്നുകില്‍ മസ്ജിദുല്‍ ഹറം പ്രദേശത്ത് എവിടെയെങ്കിലും സലാഹിന് ഭൂമി സ്വന്തമാക്കാം. അല്ലെങങ്കില്‍ ഇവിടെ പള്ളിയോ അദ്ദേഹത്തിന്റെ പേരില്‍ മറ്റു വല്ലതും നിര്‍മിക്കാനോ സ്ഥലം നല്‍കാം ഇതില്‍ ഇഷ്ടമുള്ളത് സലാഹിന് തിരഞ്ഞെടുക്കാമെന്നും അല്‍ റോഖി പറഞ്ഞു.

മികച്ച മാതൃകയാകുന്ന പോസിറ്റീവ് താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ സമ്മാനങ്ങള്‍ നല്‍കുന്നത്. അദ്ദേഹത്തിന്റെ ഉയര്‍ന്ന ധാര്‍മിക ബോധത്തിനും മൂല്യങ്ങള്‍ക്കുമുള്ള സമ്മാനം കൂടിയാണിത് അല്‍ റോഖി പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് 25ഉകാരനായ ലിവര്‍പൂള്‍ എഫ്.സിയുടെ ഈജിപ്തുകാരനായ മുഹമ്മദ് സലാഹ് ഇംഗ്ലണ്ടിലെ പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്റെ പുരസ്‌കാരത്തിന് അര്‍ഹനായത്. 2017-18 സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ച താരമായാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

യൂറോപ്പിലെ ഗോള്‍ വേട്ടക്കാരനില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും മെസ്സിയെയും മറികടന്ന് ഒന്നാം സ്ഥാനവും ഇപ്പോള്‍ സലാഹിന്റെ പേരിലാണ്. ഈ സീസണില്‍ 43 ഗോള്‍ ആണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. സുന്ദരമായ കാല്‍പന്തു കളിക്കു പുറമെ ഉയര്‍ന്ന ധാര്‍മിക ബോധം സൂക്ഷിക്കുകയും കളിക്കളത്തിലും പുറത്തും മാന്യമായ പെരുമാറ്റം കൊണ്ടും നേരത്തെ തന്നെ ലോക ഫുട്‌ബോള്‍ ആരാധകരുടെ മനസ്സിലിടം നേടിയിരുന്നു ഈ ഈജിപ്തുകാരന്‍. ഈജിപ്തിന് ഈ വര്‍ഷം ലോകകപ്പ് യോഗ്യത  നേടാന്‍ നെടുംതൂണായി നിന്നതും മുഹമ്മദ് സലാഹായിരുന്നു.

 

Related Articles