Current Date

Search
Close this search box.
Search
Close this search box.

സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

ന്യൂഡല്‍ഹി: ഹ്യൂമന്‍ വെല്‍ഫെര്‍ ഫൗണ്ടേഷന്റെ തൊഴില്‍പരിശീലന പരിപാടിയുടെ ഭാഗമായി നേഴ്‌സിംഗ് പഠനം (ANM) പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മില്ലി മോഡല്‍ സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. വിഷന്‍ 2026 പ്രോജക്ടിന് കീഴിലെ അബുല്‍ ഫസല്‍ എന്‍ക്ലേവ് സ്‌കില്‍ ട്രെയിനിംഗ് സെന്ററില്‍ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കിയ 50 വിദ്യാര്‍ഥികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. വിശ്വകര്‍മ ഓപണ്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് നടത്തിയ കോഴ്‌സിന്റെ പ്രായോഗിക പരിശീലനം അല്‍ശിഫ ഹോസ്പിറ്റലിലെ വിദഗ്ദരായ ജീവനക്കാരുടെ മേല്‍നോട്ടത്തിലാണ് നടന്നത്. പഠനം പൂര്‍ത്തിയാക്കിയവരിലെ 29 പേര്‍ക്ക് നിലവില്‍ ജോലി ലഭിച്ചിരിക്കുന്നു എന്നത് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങിന് കൂടുതല്‍ ശോഭ പകര്‍ന്നു.
ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍ വിശിഷ്ടാതിഥിയായിരുന്നു. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ടി. ആരിഫലി, ട്രഷറര്‍ മുഹമ്മദ് ജഅ്ഫര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്ത് വിദ്യാര്‍ഥികളെ അനുമോദിച്ചു. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി 2006ല്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് രൂപീകരിച്ച വേദിയാണ് ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്.

 

Related Articles