Current Date

Search
Close this search box.
Search
Close this search box.

സമൂഹ നിര്‍മാണത്തില്‍ സ്ത്രീകളുടെ പങ്ക് അനിഷേധ്യം: എം.ഐ അബ്ദുല്‍ അസീസ്

അബ്ബാസിയ: ഇസ്‌ലാമിക് വിമന്‍സ് അസോസിയേഷന്‍ പ്രവാസി ഓഡിറ്റോറിയത്തില്‍ പഠന സംഗമം സംഘടിപ്പിച്ചു. സമൂഹ പുനര്‍നിര്‍മാണത്തില്‍ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തില്‍ ജമാഅത്ത് ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് മുഖ്യ പ്രഭാഷണം നടത്തി. ഇസ്‌ലാമിക വിപ്ലവ ദര്‍ശനത്തിന്റെ അടിസ്ഥാനം അധികാരം മുഴുവന്‍ അള്ളാഹു വിനാണന്നും മനുഷ്യന്‍ ഭൂമിയില്‍ അവന്റെ പ്രതിനിധിയാണന്നുമുള്ള തിരിച്ചറിവാണ്. സ്ത്രീ പുരുഷ ഭേദമന്യേ ഈ പ്രാതിനിധ്യ ദൗത്യം നിര്‍വഹിക്കാന്‍ മുന്നോട്ട് വരുമ്പോഴാണ് സൃഷ്ടാവിനോടുള്ള ബാധ്യത മനുഷ്യന്‍ നിര്‍വഹിക്കുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. സമൂഹനിര്‍മാണത്തില്‍ സ്ത്രീകളുടെ പങ്ക് അനിഷേധ്യമാണന്നും അത് തിരിച്ചറിഞ്ഞ് മുന്നോട്ട് വരണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഐവ പ്രസിഡന്റ് മെഹ്ബൂബ അനീസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നജ്മ ശരീഫ് സ്വാഗതം പറഞ്ഞു. നാജിയ ഖിറാഅത്ത് നടത്തി.

Related Articles