Current Date

Search
Close this search box.
Search
Close this search box.

സമുദായങ്ങള്‍ക്കിടയിലെ ആശയവിനിമയം ശക്തിപ്പെടുത്തണം: സആദത്തുല്ല ഹുസൈനി

തിരുവനന്തപുരം: രാജ്യത്ത് ഉയര്‍ന്നുവരുന്ന വര്‍ഗീയ ധ്രുവീകരണം ചെറുക്കാന്‍ സമുദായങ്ങള്‍ക്കിടയിലെ ആശയവിനിമയം ശക്തിപ്പെടുത്തണമെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ ഉപാധ്യക്ഷന്‍ സയ്യിദ് സആദത്തുല്ല ഹുെസെനി. ശാന്തിക്കും സമാധാനത്തിനും വേണ്ടി എല്ലാവരും ഒന്നിക്കണം. സമുദായങ്ങള്‍ തമ്മിലെ ആശയവിനിമയം ശക്തിപ്പെടുത്താന്‍ എല്ലാതലത്തിലും സ്ഥാപനങ്ങളും വേദികളും ഉണ്ടാകണം. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള സംഘടിപ്പിച്ച ‘സമാധാനം മാനവികത’ കാമ്പയിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ശക്തി നിലകൊള്ളുന്നത് ബഹുസ്വരതയിലും െവെവിധ്യമാര്‍ന്ന സാമൂഹിക ചട്ടക്കൂട്ടിലുമാണ്. പരസ്പരവിശ്വാസത്തിലും ഐക്യത്തിലും ഊന്നി മതേതരത്വം ശക്തിപ്പെടുത്താന്‍ ജനങ്ങള്‍ ഒരുമിക്കണം. അതിന് മതങ്ങള്‍ തമ്മിലും മതങ്ങള്‍ക്കിടയിലും ആശയവിനിമയങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഭരണകൂടം നടത്തുന്ന സാമുദായിക ധ്രുവീകരണവും വിഘടിത രാഷ്്രടീയതന്ത്രവും മൂലം രാജ്യം ഭീഷണി നേരിടുകയാണ്. സാമുദായിക ധ്രുവീകരണമെന്ന വെല്ലുവിളി മുമ്പത്തെക്കാള്‍ വ്യത്യസ്തവും സങ്കീര്‍ണവുമാണ്. വര്‍ഗീയവത്കരണം രാജ്യത്ത് സ്ഥാപനവത്കരിക്കപ്പെട്ടുകഴിഞ്ഞു. ഈ വെല്ലുവിളികള്‍ നേരിടാന്‍ വ്യവസ്ഥാപിതവും സംഘടിതവുമായ പ്രതികരണങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ ജനവിഭാഗങ്ങളും ചേര്‍ന്ന് നേടിയെടുത്തതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യ പരിഗണനയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. അത് സംരക്ഷിക്കപ്പെടണം. മനുഷ്യന്റെ ഐക്യവും സാഹോദര്യവും വിളംബരം ചെയ്യുന്ന ഈ കാമ്പയിന്‍ നല്ല തുടക്കമാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. വെറുപ്പ് നാടുഭരിക്കുമ്പോഴാണ് സാമൂഹികാന്തരീക്ഷം കലുഷമാകുന്നത്. രാജ്യസ്‌േനഹത്തിനപ്പുറത്ത് സ്‌നേഹരാജ്യം പണിയാന്‍ രാഷ്്രടീയമത നേതൃത്വങ്ങള്‍ക്ക് സാധിക്കണം. അസത്യങ്ങളും അര്‍ധസത്യങ്ങളും   പടച്ചുവിടുന്ന മാധ്യമങ്ങള്‍ കേരളത്തിന്റെ മതജാതി സഹവര്‍ത്തിത്വത്തെ അപകടപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.   
ടി.കെ. ഹുെസെന്‍ ആമുഖ്ര പസംഗം നടത്തി. തിരുവനന്തപുരം ആര്‍ച് ബിഷപ് ഡോ. എം.സൂസപാക്യം, ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മാധ്യമം മീഡിയവണ്‍ ്രഗൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, പാളയം മൗലവി വി.പി. സുെഹെബ്, പെരുമ്പടവം ശ്രീധരന്‍, ഒ.വി. ഉഷ, എച്ച്. ഷഹീര്‍ മൗലവി, എം. മെഹബൂബ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles