Current Date

Search
Close this search box.
Search
Close this search box.

സമാധാന ദൗത്യവുമായി യു.എന്‍ സംഘം സൗത്ത് സുഡാനില്‍

ന്യൂയോര്‍ക്ക് സിറ്റി: ആഭ്യന്തര സംഘര്‍ഷത്തെത്തുടര്‍ന്ന് സമാധാനം നിലനിര്‍ത്താന്‍ യു.എന്നിന്റെ ദൗത്യ സംഘം സൗത്ത് സുഡാനില്‍. വ്യാഴാഴ്ചയാണ് യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ തെക്കന്‍ സുഡാനില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഏകകണ്ഡമായ പ്രമേയം അവതരിപ്പിച്ചത്. ആവശ്യമെങ്കില്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തുമെന്നും യു.എന്‍ അറിയിച്ചു.

നാലു വര്‍ഷത്തെ യുദ്ധം അവസാനിക്കുന്ന വേളയിലാണ് യു.എന്‍ സമാധാന ദൗത്യം നടത്തുന്നത്. എത്യോപ്യയില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അമേരിക്കയടക്കമുള്ളവരുടെ ശക്തമായ ആവശ്യത്തെത്തുടര്‍ന്നാണ് ദൗത്യ സംഘത്തെ അയക്കുന്നത്.

17,000 അംഗങ്ങളുള്ള ട്രൂപ്പിനെ ആണ് യു.എന്‍ നിയോഗിച്ചത്. ഇതില്‍ 4000 പ്രാദേശിക സുരക്ഷ സംഗവും 2101 പൊലിസുകാരും ഉണ്ട്. 2013 ഡിസംബര്‍ മുതല്‍ സൗത്ത് സുഡാന്‍ ആഭ്യന്തര കലാപത്തിന്റെ പിടിയിലാണ്. സൗത്ത് സുഡാനിലെ പകുതി ജനസംഖ്യയെയും കലാപം ബാധിച്ചിട്ടുണ്ട്. കനത്ത പട്ടിണിയും രാജ്യം നേരിടുന്നുണ്ട്.

ഴിഞ്ഞ വര്‍ഷത്തെക്കാള്‍ 40 ശതമാനം വര്‍ധനയാണ് ഇക്കാര്യത്തിലുള്ളത്. 2011ലാണ് സുഡാനില്‍ നിന്നും സൗത്ത് സുഡാന്‍ സ്വതന്ത്രമാകുന്നത്. സര്‍ക്കാര്‍ സൈന്യവും വിമത സൈന്യവും തമ്മിലാണ് പ്രധാന ഏറ്റുമുട്ടല്‍. പലതവണ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല.

 

Related Articles