Current Date

Search
Close this search box.
Search
Close this search box.

സമസ്ത: പൊതുപരീക്ഷ ശനിയാഴ്ച്ച ആരംഭിക്കും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന പൊതുപരീക്ഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശനിയാഴ്ച്ച രാവിലെ 8 മണി മുതല്‍ ആരംഭിക്കുന്ന പരീക്ഷ ഞായറാഴ്ച സമാപിക്കും. ഇന്ത്യക്കകത്തും പുറത്തുമായി 6842 സെന്ററുകളില്‍ വെച്ച് നടത്തുന്ന പൊതുപരീക്ഷയില്‍ 2,23,151 വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഏറ്റവും വലിയ മദ്‌റസാപൊതുപരീക്ഷയാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്നത്. ചേളാരി സമസ്താലയം ഒരു മാസത്തോളമായി പരീക്ഷയുടെ തയ്യാറെടുപ്പിലായിരുന്നു.
135 സൂപ്രണ്ടുമാരെയും 8,940 സൂപ്രവൈസര്‍മാരെയും പരീക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം 3 മണിക്ക് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് ചോദ്യപേപ്പര്‍ വിതരണവും സൂപ്രവൈസര്‍മാര്‍ക്കുള്ള പരിശീലനവും നടക്കും. ചേളാരി സമസ്താലയത്തില്‍ നടന്ന സൂപ്രണ്ടുമാര്‍ക്കുള്ള പരിശീലനവും പരീക്ഷ സാമഗ്രികളുടെ വിതരണോദ്ഘാടനവും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.സി. അഹ്മദ് കുട്ടി മൗലവി പ്രസംഗിച്ചു. എ.ടി.എം. കുട്ടി സ്വാഗതവും കെ. മൊയ്തീന്‍ ഫൈസി നന്ദിയും പറഞ്ഞു.

നീറ്റ് പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്‌പെഷ്യല്‍ സെന്ററുകള്‍
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ശനി, ഞായര്‍ തിയ്യതികളില്‍ നടത്തുന്ന പൊതുപരീക്ഷക്ക് രജിസ്തര്‍ ചെയ്ത വിദ്യാര്‍ത്ഥികളില്‍ മെയ് 7ന് ഞായറാഴ്ച നടക്കുന്ന നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പരീക്ഷ എഴുതുന്നവര്‍ക്കായി എസ്.കെ.ഐ.എം.വി.ബോര്‍ഡിന്റെ പൊതുപരീക്ഷ എഴുതുന്നതിന് താഴെപറയുന്നവിധം സ്‌പെഷ്യല്‍ സെന്ററുകള്‍ ജില്ലകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണകന്നഡ, കാസര്‍ഗോഡ് ജില്ല  ചട്ടഞ്ചാല്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ, കണ്ണൂര്‍ ജില്ല  കാമ്പസാര്‍ തഅ്‌ലീമുദ്ധീന്‍ മദ്‌റസ, കോഴിക്കോട് ജില്ല  ഈസ്റ്റ് നടക്കാവ് അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസ, വയനാട് ജില്ല   കല്‍പറ്റ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ, മലപ്പുറം ഈസ്റ്റ് ജില്ല  കൊണ്ടോട്ടി തക്കിയക്കല്‍ അല്‍മദ്‌റസത്തുല്‍ റഹ്മാനിയ്യ, മലപ്പുറം വെസ്റ്റ് ജില്ല  കോട്ടക്കല്‍ തഅ്‌ലീമുല്‍ ഇസ്‌ലാം മദ്‌റസ, പാലക്കാട് ജില്ല  മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് യത്തീംഖാന മദ്‌റസ, തൃശൂര്‍ ജില്ല  ഇരിങ്ങാലക്കുട കരൂപടന്ന മന്‍സിലുല്‍ ഹുദാ മദ്‌റസ, എറണാകുളം, ഇടുക്കി ജില്ല  മുവാറ്റപ്പുഴ താജുല്‍ മആരിഫ് അറബിക് കോളേജ് മദ്‌റസ, കന്യാകുമാരി, തിരുവനന്തപുരം ജില്ല  കുളച്ചല്‍ നജ്മുല്‍ ഇസ്‌ലാം മദ്‌റസ എന്നിവയാണ് സെന്ററുകള്‍. ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ മെയ് 9ന് ബുധനാഴ്ച രാവിലെ 9 മണിക്ക് മുമ്പായി അതാത് സെന്ററുകളില്‍ ഏത്തേണ്ടതാണെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

Related Articles