Current Date

Search
Close this search box.
Search
Close this search box.

സമസ്ത അണ്‍എയ്ഡഡ് സ്‌കൂളുകളുടെ കോര്‍ഡിനേഷന്‍ രൂപീകരിച്ചു

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന അംഗീകൃതവും അനംഗീകൃതവുമായ അണ്‍എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ ചേളാരി സമസ്താലയത്തില്‍ നടന്നു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.ഐ.എം.വി. ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ.എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, ഷാഹുല്‍ഹമീദ് മാസ്റ്റര്‍ മേല്‍മുറി, സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ഐന്‍, സലാം ഫൈസി മുക്കം പ്രസംഗിച്ചു. റഷീദ് കൊടിയൂറ ക്ലാസിന് നേതൃത്വം നല്‍കി. പി.കെ. മുഹമ്മദ് ഹാജി സ്വാഗതവും റഹീം ചുഴലി നന്ദിയും പറഞ്ഞു.
സമസ്ത സ്‌കൂള്‍ കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായി താഴെപറയുന്നവരെ തെരഞ്ഞെടുത്തു. പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ (രക്ഷാധികാരികള്‍), പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ (പ്രസിഡണ്ട്), പി.വി. മുഹമ്മദ് മൗലവി എടപ്പാള്‍, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, വി.സി. ഇഖ്ബാല്‍ നാദാപുരം (വൈസ്.പ്രസിഡണ്ട്), പി.കെ. മുഹമ്മദ് ഹാജി ( ജ. സെക്രട്ടറി), റഹീം ചുഴലി (വര്‍ക്കിംഗ് സെക്രട്ടറി) അഡ്വ. പി.പി ആരിഫ്, ഒ.കെ.എം. കുട്ടി ഉമരി, റഷീദ് കംബ്ലക്കാട്, നവാസ് ദാരിമി ഓമശ്ശേരി (സെക്രട്ടറി), കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ (ട്രഷറര്‍), ഷാഹുല്‍ഹമീദ് മാസ്റ്റര്‍ മേല്‍മുറി (അക്കാദമിക് കണ്‍വീനര്‍)
പാഠ്യ-പാഠ്യേതര വിഷയങ്ങളുടെ ഏകോപനം, അധ്യാപക പരിശീലനം, പഠന നിലവാരം മെച്ചപ്പെടുത്തല്‍, പരീക്ഷയും മോണിറ്ററിംഗും കാര്യക്ഷമമാക്കല്‍, മദ്‌റസ പഠനം മെച്ചപ്പെടുത്തല്‍, ഭൗതിക സാഹചര്യങ്ങളുടെ ഗുണമേന്മ ഉറപ്പാക്കല്‍ എന്നിവക്ക് മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍ഡിനേഷന്‍ കമ്മിറ്റി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും.

Related Articles