Current Date

Search
Close this search box.
Search
Close this search box.

സഫറുല്‍ ഇസ്‌ലാം ഖാന്‍ ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍

ന്യൂഡല്‍ഹി: മൂന്നംഗ ന്യൂനപക്ഷ കമ്മീഷന് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രൂപം നല്‍കി. പ്രമുഖ പണ്ഡിതനും മില്ലി ഗസറ്റ് എഡിറ്ററുമായ ഡോ. സഫറുല്‍ ഇസ്‌ലാം ഖാനാണ് കമ്മീഷന്റെ ചെയര്‍മാന്‍. അനസ്താസ്യ ഗില്‍, കര്‍താര്‍ സിംഗ് കൊച്ചാര്‍ എന്നിവരാണ് കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങള്‍. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയതെന്ന് ഡല്‍ഹി സര്‍ക്കാറിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൂന്ന് വര്‍ഷമാണ് ഈ പാനലിന്റെ കാലാവധി.
മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇസ്‌ലാമിക് സ്റ്റഡീസില്‍ പി.എച്ച്.ഡി നേടിയ ഖാന്‍ നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീസ് സിസോദിയ നിര്‍ദേശിച്ച മൂന്ന് പേരുകള്‍ മുഖ്യമന്ത്രി കെജ്‌രിവാള്‍ അംഗീകരിക്കുകയായിരുന്നു എന്നും റിപോര്‍ട്ട് വ്യക്തമാക്കി. നേരത്തെയുണ്ടായിരുന്ന കമ്മീഷന്റെ കാലാവധി ഈ വര്‍ഷം ആദ്യത്തിലാണ് അവസാനിച്ചത്.

Related Articles