Current Date

Search
Close this search box.
Search
Close this search box.

സത്യത്തിന്റെ സാക്ഷിയും ജിഹ്വയുമാണ് അല്‍ജസീറ: ശൈഖ് ഹമദ് ബിന്‍ ഖലീഫ

ദോഹ: അല്‍ജസീറയുടെ പിറവിയിലൂടെ മഹത്തായ മാധ്യമാനുഭവമാണ് അറബ് ലോകത്ത് പിറവിയെടുത്തതെന്ന് ആധുനിക ഖത്തറിന്റെ നവോത്ഥാന ശില്‍പിയും മുന്‍ അമീറുമായ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി. അറബ് താല്‍പര്യങ്ങള്‍ക്കും മോഹങ്ങള്‍ക്കും വിരുദ്ധമായി പക്ഷപാതത്തോടെ നിലകൊണ്ടിരുന്ന പാശ്ചാത്യ മാധ്യമങ്ങളെ ആശ്രയിച്ചിരുന്ന അവസ്ഥയില്‍ നിന്ന് മോചനം നല്‍കിയത് അല്‍ജസീറയാണെന്നും അല്‍ജസീറ ചാനലിന്റെ ഇരുപതാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംബന്ധിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സത്യത്തിന്റെ കൂറുമാറാത്ത സാക്ഷിയായും ജിഹ്വയായും ഇന്നും അല്‍ജസീറ നിലകൊള്ളുന്നു. യാഥാര്‍ഥ്യത്തോടും മനുഷ്യത്വത്തോടും അറബ് ജനതയുടെ വിമോചന സ്വപ്‌നങ്ങളോടുമാണ് അതിന്റെ ചായ്‌വ്. മിഡിലീസ്റ്റിലെ ജനങ്ങള്‍ക്ക് തങ്ങളുടേതായ കാഴ്ച്ചപ്പാട് അവതരിപ്പിക്കുന്നതിനും സ്വന്തമായ ലോകവീക്ഷണം ഉണ്ടാക്കിയെടുക്കുന്നതിനുമായി രണ്ട് പതിറ്റാണ്ട് മുമ്പാണ് ഖത്തര്‍ അറബ് മാധ്യമ വേദി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. സുപ്രധാനമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ അല്‍ജസീറക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ ഒരിക്കല്‍ പോലും അല്‍ജസീറ വിട്ടുവീഴ്ച്ചക്ക് തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles