Current Date

Search
Close this search box.
Search
Close this search box.

സജ്ദ വിന്നേഴ്‌സ് ക്യാമ്പ് ശ്രദ്ധേയമായി

ജാമിഅഃ ജൂനിയര്‍ ഫെസ്റ്റില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ജാമിഅഃ ജൂനിയര്‍ കോളേജ് വിദ്യാര്‍ഥി കൂട്ടായ്മ ‘സജ്ദ’ സംഘടിപ്പിച്ച  വിന്നേഴ്‌സ് ക്യാമ്പ് ശ്രദ്ധേയമായി. ജാമിഅഃ നൂരിയ്യക്കു കൂഴിലുള്ള വിവിധ ജൂനിയര്‍ കോളേജുകളില്‍ നിന്നായി ഇരുനൂറോളം പ്രതിഭകളാണ് പങ്കെടുത്തത്. ജാമിഅഃ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പുത്തനഴി മൊയ്തീന്‍ ഫൈസി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ഹംസ ഫൈസി ഹൈതമി, ലിയാഉദ്ദീന്‍ ഫൈസി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിബാബ് ഫൈസി കൂമണ്ണ, അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍, റഫീഖ് സക്കരിയ്യ ഫൈസി കൂടത്തായി, ബശീര്‍ ഫൈസി ദേശമംഗലം പ്രസംഗിച്ചു.

Related Articles