Current Date

Search
Close this search box.
Search
Close this search box.

ശൈഖ് റാഇദ് സലാഹിന് വേണ്ടി അന്താരാഷ്ട്ര കാമ്പയിന്‍

ഇസ്തംബൂള്‍: ഇസ്രയേല്‍ അന്യായമായി തടങ്കലിലാക്കിയിരിക്കുന്ന ഫലസ്തീന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ ശൈഖ് റാഇദ് സലാഹിന് വേണ്ടിയുള്ള അന്താരാഷ്ട്ര കാമ്പയിന് തിങ്കളാഴ്ച്ച ഇസ്തംബൂളില്‍ തുടക്കം കുറിച്ചു. ഖുദ്‌സിനും മസ്ജിദുല്‍ അഖ്‌സക്കും വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ അധിനിവേശ ഇസ്രയേല്‍ ഭരണകൂടം അദ്ദേഹത്തിനെതിരെയുള്ള ഇസ്രയേല്‍ ഭരണകൂടത്തിന്റെ പക്ഷപാതപരമായ അറസ്റ്റിലും വിചാരണയിലുമുള്ള പ്രതിഷേധം അറിയിക്കുന്നതിനാണ് കാമ്പയിന്‍. ലോക മുസ്‌ലിം പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവിയുടെയും ജനറല്‍ സെക്രട്ടറി ഡോ. അലി മുഹ്‌യിദ്ദീന്‍ അല്‍ഖറദാഗിയുടെയും സാന്നിദ്ധ്യത്തില്‍ നടന്ന പത്ര സമ്മേളനത്തിലാണ് കാമ്പയിന്‍ പ്രഖ്യാപനം നടന്നത്.
ശൈഖ് സലാഹിന്റെ ചെറുത്തു നില്‍പ്പിന് ശക്തിപകരലും അതിന്റെ പ്രതീകമായി അദ്ദേഹത്തെ ഉയര്‍ത്തിപ്പിടിക്കലും അധിനിവേശ ജയിലില്‍ നിന്നും അദ്ദേഹത്തെ മോചിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തലും കാമ്പയിന്റെ ലക്ഷ്യമാണ്. ഈ മാസം 12 വരെ നീണ്ടു നില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികള്‍ നടക്കുമെന്നും പണ്ഡിതവേദി വെബ്‌സൈറ്റ് വ്യക്തമാക്കി.
കഴിഞ്ഞ ആഗസ്റ്റ് 15നാണ് ശൈഖ് സലാഹിനെ ഉമ്മുല്‍ ഫഹ്മിലെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ഇസ്രയേല്‍ അറസ്റ്റ് ചെയ്തത്. പിന്നീട് പലതവണ അദ്ദേഹത്തിന്റെ അറസ്റ്റ് പുതുക്കുകയാണ് ഇസ്രയേല്‍ ചെയ്തത്. അവസാനം അദ്ദേഹത്തിനെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളിലുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് വരെ ജയിലില്‍ തന്നെ പാര്‍പ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Related Articles