Current Date

Search
Close this search box.
Search
Close this search box.

ശീതയുദ്ധത്തിന്റെ എല്ലാ സൂചനകളും നിലനില്‍ക്കുന്നു: ഗോര്‍ബച്ചേവ്

മോസ്‌കോ: ശീതയുദ്ധത്തിന്റെ മുഴുവന്‍ സൂചനകള്‍ക്കുമാണ് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് മുന്‍ സോവിയറ്റ് യൂണിയന്‍ പ്രസിഡന്റ് മീഖായേല്‍ ഗോര്‍ബച്ചേവ്. വന്‍ശക്തികള്‍ക്കിടയില്‍ ഉണ്ടായേക്കാവുന്ന പുതിയ സംഘട്ടനങ്ങളെ കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ചില പ്രദേശങ്ങളിലെല്ലാം അത്തരം നീക്കങ്ങള്‍ സജീവമാണ്. ശക്തമായ ആയുധങ്ങളും ടാങ്കുകളും കവചിതവാഹനങ്ങളുമായി യൂറോപിന്റെ പല ഭാഗത്തും സൈന്യങ്ങള്‍ വ്യന്യസിക്കപ്പെടുന്നുണ്ട്. നാറ്റോ സൈന്യം കിഴക്കന്‍ യൂറോപിന്റെ പല ഭാഗങ്ങളിലും റഷ്യയെ വലയം ചെയ്തുകൊണ്ട് സൈനികരെയും മിസൈല്‍ വിക്ഷേപങ്ങളും വ്യന്യസിക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
1945-1991 കാലയളവില്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള പടിഞ്ഞാറന്‍ ശക്തികള്‍ക്കും സോവിയറ്റ് യൂണിയനും ഇടയില്‍ നിലനിന്നിരുന്ന സംഘര്‍ഷവും മാത്സര്യവും മൂലം ഉടലെടുത്ത യുദ്ധസമാനമായ അവസ്ഥയാണ് ശീതയുദ്ധം എന്നറിയപ്പെടുന്നത്. പ്രത്യക്ഷത്തില്‍ യുദ്ധം ഉണ്ടായിരുന്നില്ലെങ്കിലും ലോകത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിച്ച പ്രസ്തുത അവസ്ഥക്ക് മാറ്റം വന്നത് സോവിയറ്റ് യൂണിയന്‍ ശിഥിലമായതിന് ശേഷമാണ്. 2014ന് ശേഷം റഷ്യക്കും പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ക്കുമിടയില്‍ അത്ര നല്ല ബന്ധമില്ല നിലനില്‍ക്കുന്നത്. യുക്രൈനിലെ ക്രിമിയന്‍ ഉപദ്വീപ് റഷ്യയുടെ ഭാഗമായി കൂട്ടിചേര്‍ത്തതും കിഴക്കന്‍ യുക്രൈനില്‍ ഭരണകൂടത്തിനെതിരെ വിമതരെ സഹായിച്ചതും മോസ്‌കോക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതിലാണ് അവസാനിച്ചത്. 1988 മുതല്‍ 1991 ഡിസംബറില്‍ സോവിയറ്റ് യൂണിയന്‍ തകരുന്നത് വരെ അതിന്റെ പ്രസിഡന്റായിരുന്നു ഗോര്‍ബച്ചേവ്.

Related Articles