Current Date

Search
Close this search box.
Search
Close this search box.

ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിവേചനത്തിനിരയായി: ലിന്‍ഡ്‌സേ ലോഹന്‍

ലണ്ടന്‍: ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ താന്‍ വിവേചനത്തിന് ഇരയായെന്ന് പ്രമുഖ ഹോളിവുഡ് താരം ലിന്‍ഡ്‌സേ ലോഹന്‍. ബ്രിട്ടീഷ് ചാനലായ ITVയിലെ പ്രഭാതപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. ന്യൂയോര്‍ക്കിലേക്ക് വിമാനം കയറാനിരിക്കെയാണ് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥ തന്നോട് ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെട്ടതെന്ന് അവര്‍ വിവരിച്ചു. പ്രസ്തുത സംഭവത്തിലൂടെ ആദ്യമായി താന്‍ വിവേചനം നേരിട്ടുവെന്നും അവര്‍ സൂചിപ്പിച്ചു.
”വിമാനത്താവളത്തിലെ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥ ഹിജാബ് അഴിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാനത് അഴിക്കുകയും ചെയ്തു. എന്നെ സംബന്ധിച്ചടത്തോളം ഹിജാബ് അഴിക്കല്‍ ഒരു പ്രശ്‌നമായിരുന്നില്ല. എന്റെ സ്ഥാനത്ത് ഹിജാബ് അഴിക്കുന്നതില്‍ പ്രയാസപ്പെടുന്ന ഒരു സ്ത്രീയായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു എന്നത് എന്ന ഭയപ്പെടുത്തി. അത് എന്നില്‍ ഞെട്ടലുണ്ടാക്കി.” എന്ന് ലോഹന്‍ പറഞ്ഞു. പിന്നീട് പാസ്‌പോര്‍ട്ടില്‍ എന്റെ പേര് ‘ലിന്‍ഡ്‌സേ ലോഹന്‍’ എന്ന് കണ്ടപ്പോള്‍ ഉദ്യോഗസ്ഥ ക്ഷമാപണം നടത്തിയതായും അവര്‍ സൂചിപ്പിച്ചു. ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് പഠിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോഴും തീരുമാനമെടുത്തിട്ടില്ലെന്നുമാണ് നടി മറുപടി നല്‍കിയത്.

Related Articles