Current Date

Search
Close this search box.
Search
Close this search box.

ശിയാ കേന്ദ്രത്തിലെ സ്‌ഫോടനങ്ങളെ അപലപിച്ച് മുസ്‌ലിം പണ്ഡിതന്‍മാര്‍

ബാഗ്ദാദ്: വടക്കന്‍ ബാഗ്ദാദിലെ ബലദ് പ്രവിശ്യയിലുള്ള ശിയാ ആരാധനാ കേന്ദ്രത്തിലുണ്ടായ സ്‌ഫോടന പരമ്പരകളെ ഇറാഖിലെ മുസ്‌ലിം പണ്ഡിതവേദി ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെടുകയും 65ല്‍ പരം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണം നടന്ന നഗരവും പരിസര പ്രദേശങ്ങളും ഇറാഖ് ഔദ്യോഗിക സൈന്യത്തിന്റെയും വിഭാഗീയ സായുധ ഗ്രൂപ്പുകളുടെയും നിയന്ത്രണത്തിലാണെന്നും ഇത്തരം സ്‌ഫോടനങ്ങള്‍ പ്രദേശത്തെ ചില തല്‍പര കക്ഷികളുടെ താല്‍പര്യങ്ങള്‍ക്കാണ് സഹായകമാവുകയെന്നും പണ്ഡിതവേദി പ്രസ്താവന വ്യക്തമാക്കി.
ഇറാഖിന്റെ സമ്പത്ത് കൈയ്യടക്കുന്നതിനും അവിടത്തെ ജനതയെ പീഡിപ്പിക്കുന്നതിനും അതിന്റെ ശോഭനമായ കഴിഞ്ഞ കാലത്തെ മായ്ച്ചു കളയുന്നതിനും അമേരിക്കയും ഇറാനും ഇറാഖി രക്തത്തെ തന്നെ ഉപയോഗിക്കുകയാണെന്നും പ്രസ്താവന ആരോപിച്ചു. ഐഎസാണ് ‘സയ്യിദ് മുഹമ്മദ്’ ആരാധനാലയത്തിന് നേരെ ബോംബാക്രമണം നടത്തിയത്. അതിനെ തുടര്‍ന്ന് മൂന്ന് ചാവേര്‍ ആക്രമണങ്ങളും നടന്നെന്നും പ്രസ്താവന പറഞ്ഞു.

Related Articles