Current Date

Search
Close this search box.
Search
Close this search box.

ശരീഅത്തിന് കീഴില്‍ മുസ്‌ലിം സ്ത്രീകള്‍ സുരക്ഷിതരാണ്: നാസിറ ഖാനം

ഹൈദരാബാദ്: ഇസ്‌ലാമിക ശരീഅത്ത് സ്ത്രീകള്‍ക്ക് അന്തസ്സും സാമൂഹിക ജീവിതവും ഒരുക്കുന്നതിനാല്‍ അതനുസരിച്ച് ജീവിക്കുന്ന സ്ത്രീകള്‍ സന്തോഷവതികളാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് തെലങ്കാന സംസ്ഥാനത്തെ വനിതാ വിഭാഗം പ്രസിഡന്റ് നാസിറ ഖാനം. ശരീഅത്ത് പുരുഷ നിര്‍മിത നിയമമല്ല, മറിച്ച് മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള ദൈവിക നിയമമാണത്. കുടുംബത്തിന്റെ സുസ്ഥരിതയാണ് ശരീഅത്ത് ഉയര്‍ത്തിപ്പിടിക്കുന്നത്. ഇസ്‌ലാമിക ശരീഅത്തില്‍ സ്ത്രീകള്‍ക്ക് സ്വത്തവകാശവും ഇടപാടുകള്‍ നടത്താനുള്ള അധികാരവുമുണ്ട്. എന്നും ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത പത്രമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
മുസ്‌ലിം സ്ത്രീകളുടെ കാര്യത്തിലുള്ള പ്രധാനമന്ത്രിയുടെ സഹതാപം സത്യസന്ധമാണെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ സച്ചാര്‍ കമ്മറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നില്ല എന്നും മുത്വലാഖ് വിഷയത്തിലുള്ള നരേന്ദ്ര മോദിയുടെ പ്രസ്താവനയെ കുറിച്ച് സൂചിപ്പിച്ചു കൊണ്ട് അവര്‍ ചോദിച്ചു. മുസ്‌ലിം പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനുമുള്ള മോഹങ്ങല്‍ സാക്ഷാല്‍കരിക്കുന്നതിന് സച്ചാര്‍ കമ്മറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കേന്ദ്ര സര്‍ക്കാറിനോട് അവര്‍ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് കൗണ്‍സലിംഗ് നല്‍കാനും മുത്വലാഖിന്റെയും വിവാഹമോചനത്തിന്റെയും നികാഹിന്റെയും പേര് പറഞ്ഞ് മുസ്‌ലികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെ കുറിച്ച് ബോധവല്‍കരിക്കാനും നഗരപ്രദേശങ്ങളില്‍ ശരീഅ അദാലത്തുകളും ഗ്രാമ പ്രദേശങ്ങളില്‍ ശരീഅ പഞ്ചായത്തുകളും ജമാഅത്തെ ഇസ്‌ലാമി സ്ഥാപിക്കുമെന്നും അവര്‍ സൂചിപ്പിച്ചു.
മുസ്‌ലിം വ്യക്തിനിയമമോ ഇസ്‌ലാമികാധ്യാപനങ്ങളോ നാല് വിവാഹം കഴിക്കാന്‍ പുരുഷന്‍മാരോട് കല്‍പിക്കുന്നില്ല. ഭാര്യമാരോട് എല്ലാ അര്‍ഥത്തിലും നീതി പുലര്‍ത്താന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ ബഹുഭാര്യത്വത്തിന് മുസ്‌ലിം പുരുഷന്‍മാര്‍ക്ക് ഇസ്‌ലാം അനുവാദം നല്‍കുന്നു. കര്‍ശനമായ വ്യവസ്ഥകള്‍ പാലിക്കേണ്ട ബഹുഭാര്യത്വം അത്ര എളുപ്പമുള്ള ഒന്നല്ല. എന്നാല്‍ ചില സ്ഥാപിത താല്‍പര്യക്കാര്‍ തങ്ങളുടെ നേട്ടത്തിനായി വിഷയത്തെ തെറ്റായി പ്രചരിപ്പിക്കുകയാണ്. എന്നും അവര്‍ കൂട്ടിചേര്‍ത്തു.
ശരീഅത്തിനെയും അത് സ്ത്രീകള്‍ക്ക് നല്‍കുന്ന അവകാശങ്ങളെയും സംരക്ഷണത്തെയും കുറിച്ച് മുസ്‌ലിംകളല്ലാത്ത സ്ത്രീകള്‍ക്കിടയിലും ബോധവല്‍കരണം നടത്തുമെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത വനിതാവിഭാഗം കണ്‍വീനര്‍ സീമ ലതീഫി പറഞ്ഞു.

Related Articles