Current Date

Search
Close this search box.
Search
Close this search box.

‘വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ ധാര്‍മ്മിക സദാചാര പരിധികള്‍ ലംഘിക്കപ്പെടുന്നത് ഗൗരവതരം’

ആലുവ: വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ ധാര്‍മ്മിക സദാചാര പരിധികള്‍ ലംഘിക്കപ്പെടുന്നത് ഗൗരവമായി കാണണമെന്ന് ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.വി. ജമീല ടീച്ചര്‍ അഭിപ്രായപ്പെട്ടു. സദാചാരം സ്വാതന്ത്ര്യമാണ് എന്ന പ്രമേയവുമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കപ്പെടുന്ന ക്യാമ്പയിന്‍ പ്രഖ്യാപന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായികുന്നു അവര്‍. സദാചാരവും വ്യക്തി സ്വാതന്ത്ര്യവും പരസ്പര വിരുദ്ധമല്ലെന്നും പരസ്പര പൂരകമാണെന്നും അവര്‍ പറഞ്ഞു.

നവംബര്‍ ഇരുപത്തിയഞ്ചിന് ആലുവ മഹാത്മാഗാന്ധി ടൗണ്‍ഹാളില്‍ നടക്കുന്ന ക്യാമ്പയിന്‍ സംസ്ഥാന പ്രഖ്യാപന സമ്മേളനം ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. നവംബര്‍ പത്തിന് സംസ്ഥാന വ്യാപകമായി വനിതകള്‍ക്ക് മത്സരങ്ങള്‍ സംഘടിപ്പിക്കും. ഡിസംബര്‍ ഒന്നു മുതല്‍ പതിനാറു വരെ ഏരിയാതലങ്ങളില്‍ വനിതാ സമ്മേളനങ്ങള്‍ നടക്കും. വ്യാപകമായി ഗൃഹ സന്ദര്‍ശനങ്ങള്‍ നടത്തുമെന്നും അവര്‍ പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ ഫാറൂഖി, വനിതാ വിഭാഗം എറണാകുളം ജില്ലാ പ്രസിഡണ്ട് റഫീഖാ ജലീല്‍, കൊച്ചി സിറ്റി പ്രസിഡണ്ട് സുമയ്യ നാസര്‍, ജി.ഐ.ഒ എറണാകുളം ജില്ലാ പ്രസിഡണ്ട് അബീന മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു. വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡണ്ട് സുബൈദ തിരൂര്‍ക്കാട് സമാപന പ്രസംഗം നടത്തി.

Related Articles