Current Date

Search
Close this search box.
Search
Close this search box.

വൈജ്ഞാനിക മേഖലയിലുള്ള മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കണം: ഡോ. എ.എ ഹലീം

മനാമ: വൈജ്ഞാനിക മേഖലയിലുള്ള മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കാനും അതുവഴി സാംസ്‌കാരികമായ ഔന്നത്യം നേടാനും ശ്രമിക്കണമെന്ന് ഇസ്‌ലാമിക വിജ്ഞാന കോശം എഡിറ്റര്‍ ഡോ. എ.എ ഹലീം ഉണര്‍ത്തി. ബഹ്‌റൈനില്‍ ഹൃസ്വ സന്ദര്‍ശനത്തിനത്തെിയ അദ്ദേഹത്തിന് ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ആസ്ഥാനത്ത് നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. അറിവ് ആര്‍ജിക്കുക മാത്രമല്ല, വരും തലമുറക്കായി അത് രേഖപ്പെടുത്തി വെക്കേണ്ടതും കടമയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇസ്‌ലാമിക ലോകത്തെ വിവരങ്ങള്‍ ശ്രേണിയിലാക്കി രേഖപ്പെടുത്തുകയെന്നത് ദുഷ്‌കരമായ ഒന്നാണ്. അത്തരമൊരു ശ്രമമാണ് ഇസ്‌ലാമിക വിജ്ഞാന കോശം നിര്‍വഹിക്കുന്നത്. ഇത് വരെയായി പുറത്തിറക്കിയ 12 വാള്യങ്ങളുടെ സമഗ്രതയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അക്ഷരമാല ക്രമത്തില്‍ ഇസ്‌ലാമിക ലോകവുമായി ബന്ധപ്പെട്ട ഏത് വിഷയവും അറിയുന്നതിന് മുതല്‍ക്കുട്ടാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ നദ്‌വി ഇരിങ്ങല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതമാശംസിച്ചു. ഐ.പി.എച്ച് അസി. ഡയറക്ടര്‍ കെ.ടി ഹുസൈന്‍ നദ്‌വി  സമാപനം നിര്‍വഹിച്ചു.

Related Articles