Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്കില്‍ പുനര്‍നിര്‍മിച്ച 1200 വീടുകള്‍ക്ക് ഇസ്രായേല്‍ അംഗീകാരം

ഗസ്സ സിറ്റി: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ തകര്‍ത്ത 1200ഓളം വീടുകള്‍ പുനര്‍നിര്‍മിച്ചത് ഇസ്രായേല്‍ അംഗീകരിച്ചു. ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.

ഉന്നത പ്ലാനിങ് കൗണ്‍സില്‍ സമര്‍പ്പിച്ച കണ്‍സ്ട്രക്ഷന്‍ പ്ലാന്‍ ആണ് പ്രതിരോധ മന്ത്രാലയം അംഗീകരിച്ചത്. 2018ല്‍ പുനര്‍നിര്‍മിക്കുന്ന 1285 വീടുകള്‍ക്ക് അംഗീകാരം നല്‍കാനാണ് കൗണ്‍സില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. വെസ്റ്റ് ബാങ്കിലെ ജുദിയ ആന്റ് സാമരിയ മേഖലകളില്‍ എത്രയും പെട്ടെന്ന് വീടുകള്‍ നിര്‍മിച്ചു നല്‍കണമെന്നാണ് പ്ലാനിങ് കൗണ്‍സില്‍ നിര്‍ദേശം.

വെസ്റ്റ് ബാങ്കിലെ 20 വ്യത്യസ്ത മേഖലകളില്‍ 2500 യൂണിറ്റ് കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള അനുമതി ഇസ്രായേല്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി അവിഗ്ദോര്‍ ലൈബര്‍മാന്‍ പറഞ്ഞു.

ഉന്നത പ്ലാനിങ് കൗണ്‍സില്‍ ഒരു വര്‍ഷത്തിനിടെ നിരവധി തവണയാണ് കെട്ടിട നിര്‍മാണ ഒത്തുതീര്‍പ്പ് വ്യവസ്ഥകളെക്കുറിച്ച് പഠനം നടത്തിയത്.  
എന്നാല്‍, ഇതിനെക്കുറിച്ച് ഫലസ്തീന്‍ അതോറിറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല. 2017ല്‍ അധിനിവേശ വെസ്റ്റ്ബാങ്കില്‍ 8345 വീടുകള്‍ നിര്‍മിക്കാന്‍ ആയിരുന്നു തീരുമാനം. ഇതില്‍ 3066 എണ്ണം ദ്രുതഗതിയില്‍ നിര്‍മിക്കാനായിരുന്നു പദ്ധതി.

 

 

Related Articles