Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ്ബാങ്കും ഗസ്സയും ജൂലാനുമില്ലാത്ത അമേരിക്കന്‍ ഭൂപടം; ഇസ്രയേലിന് രോഷം

തെല്‍അവീവ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫലസ്തീനും ഇസ്രയേല്‍ ഭൂപ്രദേശങ്ങളും സന്ദര്‍ശിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ വെസ്റ്റ്ബാങ്കും ഗസ്സയും ജൂലാന്‍ കുന്നുകളും ഇല്ലാത്ത ഇസ്രയേലിന്റെ ഭൂപടം അമേരിക്ക പ്രസിദ്ധീകരിച്ചതിനെതിരെ കടുത്ത രോഷവുമായി ഇസ്രയേല്‍. അമേരിക്കക്ക് പുറത്ത് ട്രംപ് നടത്തുന്ന ആദ്യ സന്ദര്‍ശനത്തിന്റെ ഭാഗമായി സന്ദര്‍ശിക്കുന്ന പ്രധാന പ്രദേശങ്ങള്‍ വ്യക്തമാക്കി കൊണ്ട് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ടിറ്റര്‍ അക്കൗണ്ടിലും പ്രസിദ്ധീകരിച്ച വീഡിയോയിലാണ് വെസ്റ്റ്ബാങ്കും ഗസ്സയും ജൂലാന്‍ കുന്നുകളും ഇല്ലാത്ത ഇസ്രയേല്‍ ഭൂപടം നല്‍കിയിരിക്കുന്നത്.
ഇങ്ങനെയൊരു ഭൂപടം പ്രസിദ്ധീകരിച്ചത് അമേരിക്കക്കും ഇസ്രയേലിനുമിടയില്‍ പുതിയൊരു തര്‍ക്കത്തിന് വഴിവെച്ചിരിക്കുകയാണ്. അതൊരു വികൃതമാക്കപ്പെട്ട ഭൂപടമായതിനാല്‍ രോഷത്തിന് കാരണമാകുന്നതാണെന്ന് ഇസ്രയേല്‍ വാര്‍ത്താവിതരണ മന്ത്രി യിസ്‌റാഈല്‍ കാറ്റ്‌സിനെ ഉദ്ധരിച്ച് ചാനല്‍-7 റിപോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ നീതിന്യായ വകുപ്പ് മന്ത്രി ഐലറ്റ് ഷാകിഡും അതിലുള്ള തന്റെ രോഷം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രസ്തു ഭൂപടം പ്രതിഫലിപ്പിക്കുന്നത് അമേരിക്കയുടെ നയമായിരിക്കില്ലെന്നും അജ്ഞതയുടെ ഫലമായി സംഭവിച്ച അബദ്ധമായിരിക്കാം എന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനോടുള്ള ഇസ്രയേലിന്റെ എതിര്‍പ്പ് സന്ദര്‍ശന വേളയില്‍ ട്രംപിനെ അറിയിക്കുമെന്നും എംബസി തെല്‍അവീവില്‍ നിന്ന് ഖുദ്‌സിലേക്ക് മാറ്റുമെന്ന വാഗ്ദാനം നടപ്പാക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുമെന്നും ഷാകിഡ് പറഞ്ഞു.

Related Articles