Current Date

Search
Close this search box.
Search
Close this search box.

വിലക്കില്‍ നിന്ന് സൗദിയെ ഒഴിവാക്കിയതിനെ ന്യായീകരിച്ച് അമേരിക്കന്‍ സെക്രട്ടറി

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയ ഏഴ് രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ സൗദി ഉള്‍പ്പെടുത്താത്തിന് ന്യായീകരണവുമായി അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജോണ്‍ കെല്ലി. സൗദിയുടെ സുരക്ഷാ സംവിധാനത്തിന്റെ കഴിവിലുള്ള വിശ്വാസമാണ് സൗദിയെ ഡോണള്‍ഡ് ട്രംപ് പ്രവേശന വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തിന്റെ കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു. നിരോധനം മുസ്‌ലിംകള്‍ക്ക് നേരെയല്ല എന്ന് തെളിയിക്കുന്നത് കൂടിയാണ് പ്രസ്തുത തീരുമാനമെന്നും അമേരിക്കന്‍ കോണ്‍ഗ്രസിന് മുമ്പാകെ അദ്ദേഹം പറഞ്ഞു. ഏറ്റവും ചുരുങ്ങിയത് ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് യഥാര്‍ഥ പൗരത്വം തന്നെയാണോ ഉള്ളതെന്നും അവര്‍ എന്തിനാണ് അമേരിക്കയില്‍ വരുന്നതെന്നും നാം അറിയേണ്ടതുണ്ടെന്നും കെല്ലി കൂട്ടിചേര്‍ത്തു.
ട്രംപിന്റെ തീരുമാനത്തില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് (ഇറാഖ്, ഇറാന്‍, യമന്‍, സിറിയ, ലിബിയ, സുഡാന്‍, സോമാലിയ) രാജ്യത്തിന് നേര്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്ന പൗരന്‍മാരെ കുറിച്ചുള്ള വിവരം കൈമാറാനുള്ള മതിയാ സംവിധാനമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി, അഭയാര്‍ഥി വിഷയങ്ങളില്‍ ട്രംപ് നടപ്പാക്കുന്ന തീരുമാനങ്ങള്‍ പൗരന്‍മാരുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കുമെന്നും തീരുമാനത്തിനുള്ള താല്‍ക്കാലിക സ്റ്റേ നിയമപരവും ഭരണഘടനാപരവുമായ ഒരു നീക്കമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊണ്ട് കഴിഞ്ഞ ജനുവരി 27നാണ് ട്രംപ് ഉത്തരവിട്ടത്. എന്നാല്‍ പ്രസ്തുത ഉത്തരവ് നടപ്പാക്കുന്നത് അമേരിക്കന്‍ കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരിക്കുകയാണ്.

Related Articles