Current Date

Search
Close this search box.
Search
Close this search box.

വിയന്നയിലെ അഭയാര്‍ഥികള്‍ക്ക് ക്രിസ്തുമതത്തെ പരിചയപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങള്‍

വിയന്ന: ഓസ്ട്രിയയിലെ ക്രിസ്ത്യന്‍ രൂപത രാജ്യത്ത് കഴിയുന്ന അഭയാര്‍ഥികള്‍ക്ക് ക്രിസ്തുമതത്തെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ജര്‍മന്‍ ഭാഷയില്‍ നിന്നും അറബി, പേര്‍ഷ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത 34000 പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്തു. അഭയാര്‍ഥികള്‍ക്ക് ക്രിസ്ത്യന്‍ സംസ്‌കാരം പരിചയപ്പെടുത്തുന്നതിനായി അറബി, പേര്‍ഷ്യന്‍ ഭാഷകളില്‍ 34000 പ്രസിദ്ധീകരണങ്ങള്‍ പ്രിന്റ് ചെയ്തിട്ടുണ്ടെന്ന് വിയന്നയിലെ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബോണ്‍ പറഞ്ഞു. വരുന്ന അഭയാര്‍ഥികളെ രാജ്യത്തിന്റെ ഭാഗമായി ഇടകലര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കാനാണ് തങ്ങളുദ്ദേശിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രസിദ്ധീകരണങ്ങള്‍ ക്രിസ്തുമതത്തിന്റെ അടിസ്ഥാനങ്ങള്‍ മനസ്സിലാക്കാന്‍ സഹായകമാകുമെന്നും ഓസ്ട്രിയന്‍ സംസ്‌കാരം മനസ്സിലാക്കാനുള്ള അഭയാര്‍ഥികളുടെ താല്‍പര്യം പ്രകടമാക്കുന്ന നിരന്തര ആവശ്യം പരിഗണിച്ചാണ് അതിന് മുന്നിട്ടിറങ്ങിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ക്രിസ്തുമതത്തിന്റെ അടിസ്ഥാനങ്ങളെയും ആചാരങ്ങളെയും ആരാധനകളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നാല്‍പതോളം പേജ് വരുന്ന പ്രസിദ്ധീകരണങ്ങള്‍. ക്രിസ്തുമതത്തെ ഇല്ലാതാക്കി യൂറോപ്പ് കീഴടക്കാനാണ് മുസ്‌ലിംകളുദ്ദേശിക്കുന്നതെന്ന് ആഴ്ച്ചകള്‍ക്ക് മുമ്പ് ഷോണ്‍ബോണ്‍ പ്രസ്താവിച്ചിരുന്നു. അടുത്ത മാര്‍പാപ്പയായി തെരെഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒരാളാണ് അദ്ദേഹം. നാടുകടത്തപ്പെടുമെന്ന ഭീതിയും അഭയാര്‍ഥിയായി ജീവിക്കാനുള്ള അവകാശം ലഭ്യമാക്കാനുള്ള നടപടികള്‍ എളുപ്പമാക്കുന്നതിനും മതം മാറാന്‍ അഭയാര്‍ഥികള്‍ നിര്‍ബന്ധിതരാവുന്നുണ്ടെന്നും അനദോലു ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. അഭയാര്‍ഥിത്വം ലഭിക്കാന്‍ ഓസ്ട്രിയയില്‍ ഓരോ ആഴ്ച്ചയിലും അഞ്ച് മുതല്‍ പത്ത് പേര്‍ വരെ മതം മാറുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Related Articles