Current Date

Search
Close this search box.
Search
Close this search box.

വിമോചനം രാഷ്ട്രീയ അധികാരത്തിലൂടെ മാത്രം : തോള്‍ തിരുമാവളവന്‍

പൊന്നാനി : ഇന്ത്യയില്‍ സംഘ് പരിവാറിന്റെ മനുഷ്യവിരുദ്ധമായ നടപടികളില്‍ നിന്നുള്ള മോചനം രാഷ്ട്രീയ അധികാരത്തിലൂടെ മാത്രമേ സാധ്യമാവുകയൊള്ളൂ എന്ന് തമിഴ്‌നാട് വി.സി.കെ പാര്‍ട്ടി സ്ഥാപകനും പ്രസിഡന്റുമായ തോള്‍ തിരുമാവളവന്‍. എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി പൊന്നാനിയില്‍ സംഘടിപ്പിച്ച അകാദമിക് കോണ്‍ഫറന്‍സില്‍  മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ധേഹം.

ദലിതുകള്‍, മുസ്ലീകള്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയവര്‍ സ്വന്തം പ്രശ്ശ്‌നങ്ങളില്‍ ഒതുങ്ങികൂടണമെന്നാണു സംഘ് പരിവാര്‍ ശക്തികള്‍ ആഗ്രഹിക്കുന്നത്. ദലിത് ന്യൂനപക്ഷ കൂട്ടായ്മയെ ഭയപ്പെടുത്തുവാനും ശ്രമിച്ചു കൊണ്ടിരിക്കുന്നു. മതപരിവര്‍ത്തനം മൂലം തങ്ങളുടെ വോട്ട് ബാങ്ക് ചോര്‍ന്ന് പോകുമോ എന്ന് ഹിന്ദുത്വ സംഘടനകള്‍ ആശങ്കിക്കുകയും ചെയ്യുന്നു. അതിനെ ചെറുക്കുവാന്‍ വേണ്ടി
ലൗ ജിഹാദ്, ഗര്‍വാപ്പസി തുടങ്ങിയ ആശയങ്ങള്‍ ഉയര്‍ത്തി കൊണ്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവിധ വിഷയങ്ങളെ അധികരിച്ച് അജയന്‍ ഇടുക്കി, ആസ്ലം ഇ എസ്, ഫാസില എ.കെ, ബിലാല്‍ ഇബ്‌നു ജമാല്‍, ലദീദ സഖ്‌ലൂന്‍, അജിത് കുമാര്‍ എ.എസ്, ഡോ. ബി  രവിചന്ദ്രന്‍, ഷിയാസ് പെരുമാതുറ തുടങ്ങിയവര്‍ പേപ്പറുകള്‍ അവതരിപ്പിച്ചു.

മലപ്പുറം ഗവണ്‍മെന്റ് കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജമീല്‍ അഹ്മദ് ,മീഡിയാ വണ്‍ മാനേജിങ് എഡിറ്റര്‍ സി ദാവൂദ് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നിയന്ത്രിച്ചു.

എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. സഫീര്‍ എ.കെ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി സല്‍മാനുല്‍ ഫാരിസ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സാബിക് വെട്ടം നന്ദിയും പറഞ്ഞു.

 

 

Related Articles