Current Date

Search
Close this search box.
Search
Close this search box.

വര്‍ഗീയവാദികളാകുന്നത് മതത്തിന്റെ അകംപൊരുള്‍ മനസ്സിലാക്കാത്തവര്‍: ഓണമ്പിള്ളി മുഹമ്മദ് ഫൈസി

പഴയന്നൂര്‍: മതത്തിന്റെ ആന്തരിക ചൈതന്യമറിയാത്തവരാണ് വര്‍ഗീയവാദികളാവുന്നതെന്ന് ഓണമ്പള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. സ്ഫടികസമാനശുദ്ധിയുള്ള ശുദ്ധപരമ്പരയിലൂടെ മതത്തിന്റെയും സംസ്‌കൃതിയുടെയും അകംപൊരുള്‍ പഠിക്കാന്‍ ഇന്ന് പുതിയ തലമുറകള്‍ക്ക് കഴിയുന്നില്ല. ഇന്ത്യയുടെ ബഹുസ്വരതയെ ആദരിച്ചും സ്‌നേഹിച്ചുമാണ് സൂഫികള്‍ ഇന്‍ഡ്യയില്‍ ഇസ്‌ലാം പ്രകടിപ്പിച്ചത്. ഇസ്‌ലാമിന്റെ സ്‌നേഹ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാതെ മതത്തെ സ്വന്തം വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാക്കിയതാണ് പുതിയ ദുരന്തം. ഹൈന്ദവ ഫാസിസത്തിന്റെയും വഴി ഇന്ത്യയുടെ ആത്മസത്തയെ തിരിച്ചറിഞ്ഞതല്ല. ഋഷിശ്രേഷ്ടന്മാര്‍ പറഞ്ഞു തന്ന മാനവിക ദര്ശനങ്ങള്‍ ഫാഷിസം ദുര്‍വ്യാഖ്യാനം ചെയ്യുന്നു. ഇന്ത്യന്‍ ബഹുസ്വരതക്ക് നേരെയുയര്‍ന്ന വെല്ലുവിളികളെ നാം തിരിച്ചറിയണം. എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭാരതീയം ചരിത്ര സ്മൃതി യാത്രയുടെ പഴയന്നൂര്‍ മേഖല സ്വീകരണ സമ്മേളനത്തില്‍ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
എസ്.കെ.ജെ.എം പഴയന്നൂര്‍ മേഖലാ പ്രസിഡണ്ട് പി മുഹമ്മദ് ഹനീഫ അന്‍വരി സ്വാഗത ഭാഷണം നടത്തിയ സ്വീകരണ സമ്മേളനത്തിന് എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹീം അന്‍വരി പഴയന്നൂര്‍ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇ വേണുഗോപാല മേനോന്‍ ഉല്‍ഘാടനം ചെയ്തു എസ് കെ എസ് എസ് ജില്ലാ സെക്രട്ടറി ഷഹീര്‍ ദേശമംഗലം സദസ്സിനു ഭാരതീയം ചരിത്ര സ്മൃതി യാത്രയെ പരിചയപ്പെടുത്തി എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് സിദ്ധീഖ് ബദരി ദേശീയോല്‍ഗ്രഥന പ്രതിജ്ഞ ചൊല്ലി കൊടുത്ത സദസ്സില്‍ സെന്റ് ഡൊമനിക് ചര്‍ച് വികാരി റവ. ഫാ.നിബിന്‍ തളിയതു,ഡോ. സരിന്‍ ഐ എ എസ്, മാധ്യമ പ്രവര്‍ത്തകന്‍ ശശിധരന്‍ മാസ്റ്റര്‍, എന്‍ എസ് അബ്ദുറഹ്മാന്‍ ഹാജി, വി എസ് കാസിം ഹാജി, മുഹമ്മദ് കുട്ടി ഹാജി, സി എസ് അബ്ദുറഹ്മാന്‍, മുഹമ്മദ് ശരീഫ്,ഷമീര്‍, ഉബൈദ്, ജില്ലാ സൈബര്‍ വിങ് കണ്‍വീനര്‍ നൗഫല്‍, സത്താര്‍ ദാരിമി,ഷാഹിദ് കോയ തങ്ങള്‍, അഡ്വക്കറ്റ് ഹാഫിസ് അബൂബക്കര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലെ പ്രഗത്ഭര്‍ സംബന്ധിച്ച ചടങ്ങിന് അബ്ദുള്‍ മജീദ് ഫൈസി നന്ദി പ്രകാശിപ്പിച്ചു.

Related Articles