Current Date

Search
Close this search box.
Search
Close this search box.

വടക്കന്‍ ഖുദ്‌സില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീനി കൊല്ലപ്പെട്ടു

ഖുദ്‌സ്: വടക്കന്‍ ഖുദ്‌സിലെ അല്‍റാമില്‍ ഇസ്രേയല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഒരു ഫലസ്തീനി രക്തസാക്ഷിയാവുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അല്‍ജസീറ റിപോര്‍ട്ട്. തങ്ങള്‍ക്ക് നേരെ കാറിടിച്ച് കയറ്റാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഇസ്രയേല്‍ സൈനികര്‍ വെടിവെച്ചത്. മൂന്നാമതൊരു ഫലസ്തീനിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപോര്‍ട്ട് വ്യക്തമാക്കി.
അല്‍റാമിലെ ചെക്‌പോസ്റ്റിനടത്തുണ്ടായിരുന്ന ഇസ്രയേല്‍ സൈനികര്‍ക്ക് നേരെ ഓടിച്ചു കയറ്റാന്‍ ശ്രമിച്ച കാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും അതിലാണ് ഒരു ഫലസ്തീനി കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണമെന്ന് അല്‍ജസീറ റിപോര്‍ട്ടര്‍ ഇല്‍യാസ് കറാം പറഞ്ഞു. അതേസമയം തന്നെ അല്‍റാം പ്രദേശത്ത് പ്രാദേശികമായി ആയുധങ്ങള്‍ വികസിപ്പിച്ചെന്നാരോപിച്ച് റെയ്ഡ് നടന്നിരുന്നു.
പരസ്യമായ കൊലപാതകമാണ് അല്‍റാമില്‍ നടന്നിരിക്കുന്നതെന്നും ഒരൊറ്റ കാറുപയോഗിച്ച് ഇതുവരെ മൂന്ന് ഫലസ്തീനികള്‍ ആക്രമണം നടത്തിയിട്ടില്ലെന്നും അല്‍ജസീറ റിപോര്‍ട്ടര്‍ വ്യക്തമാക്കി. സംശയത്തിന്റെ അടിസ്ഥാനത്തിലുള്ള കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംഭവ സ്ഥലത്തേക്ക് ആംബുലന്‍സുമായി വന്നവരെ തടഞ്ഞ അധിനിവേശ സൈനികര്‍ കൊല്ലപ്പെട്ടയാളെയും പരിക്കേറ്റയാളെയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായും റിപോര്‍ട്ട് സൂചിപ്പിച്ചു.
കാര്‍ ഓടിച്ചിരുന്ന ആള്‍ ചെക്‌പോസ്റ്റിനടുത്തെത്തിയപ്പോള്‍ വേഗത കൂട്ടിയത് സംശയത്തിന് ഇടവരുത്തുകയായിരുന്നു എന്നും അതാണ് സൈനികരെ വെടിയുതിര്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നും ഇസ്രയേല്‍ പോലീസ് വ്യക്തമാക്കിയതായി മറ്റൊരു റിപോര്‍ട്ടുമുണ്ട്.

Related Articles