Current Date

Search
Close this search box.
Search
Close this search box.

ലോകസമാധാനത്തിന് പണ്ഡിതന്മാര്‍ മുന്നിട്ട് ഇറങ്ങണം: എം.എ യൂസുഫലി

പെരിന്തല്‍മണ്ണ: ലോകസമാധാനത്തിന് പണ്ഡിതന്മാര്‍ മുന്നിട്ട് ഇറങ്ങണമെന്നും പുതുതലമുറക്ക് ദിശാബോധം നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പത്മശ്രീ എം.എ യൂസുഫലി പറഞ്ഞു. ഒരു വ്യക്തിയുടെ വ്യക്തിത്വം പണം കൊണ്ടോ, അംഗീകാരം കൊണ്ടോ അല്ല മറിച്ച് അയാളുടെ പ്രയത്‌നവും പ്രാര്‍ത്ഥനയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച എം.കെ അബ്ദുല്‍ ഖാദര്‍ ഹാജി മെമ്മോറിയല്‍ ലൈബ്രറിയുടെ ഉദ്ഘാടനവും പുതുതായി നിര്‍മ്മിക്കുന്ന ജാമിഅഃ നൂരിയ്യഃ അക്കാദമിക് സെന്ററിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പിതാവിന്റെ പാവന സ്മരണാത്ഥം അദ്ദേഹം സ്വന്തം ചിലവില്‍ നിര്‍മ്മിച്ച ലൈബ്രറി അത്യാധുനിക സൗകര്യങ്ങളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കേരളം, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി ജാമിഅഃ നൂരിയ്യക്ക് കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അറുപതോളം സഹസ്ഥാപനങ്ങളുടെ ആസ്ഥാന മന്ദിരമായ അക്കാദമിക് സെന്ററിന്റെ ചിലവും വഹിക്കുന്നത്  എം.എ യൂസുഫലി യാണ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, എം.എല്‍.എ മാരായ പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ഉണ്ണിക്കോയ തങ്ങള്‍, പി. ബാവ ഹാജി, ഹംസക്കുട്ടി മുസ്‌ലിയാര്‍ ആദൃശ്ശേരി, നിര്‍മ്മാണ്‍ മുഹമ്മദലി, യു.എ ശബീര്‍, എം.സി മായിന്‍ ഹാജി, എന്‍, എഞ്ചിനിയര്‍ മാമുക്കോയ ഹാജി സൂപ്പി സംസാരിച്ചു.

Related Articles