Current Date

Search
Close this search box.
Search
Close this search box.

ലോകത്ത് ഓരോ ദിവസവും കൊല്ലപ്പെടുന്നത് 7,000 നവജാത ശിശുക്കള്‍: യൂനിസെഫ്

ന്യൂയോര്‍ക്ക്: ലോകത്ത് ഓരോ ദിവസവും കൊല്ലപ്പെടുന്നത് ഏഴായിരം നവജാത ശിശുക്കളാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യു.എന്നിന്റെ കുട്ടികളുടെ സംഘടനയായ യൂനിസെഫ്. 2.6 മില്യണ്‍ കുഞ്ഞുങ്ങളാണ് ഓരോ വര്‍ഷവും കൊല്ലപ്പെടുന്നത്. ജനിച്ചു ഒരു മാസത്തിനിടെ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ കണക്കാണിത്. യൂനിസെഫ് കഴിഞ്ഞ ദിവസം പുറത്തുവിട്ട 44 പേജുള്ള റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

2.6 മില്യണില്‍ 1 മില്യണ്‍ കുഞ്ഞുങ്ങള്‍ ജനിച്ച അതേ ദിവസം തന്നെ മരിച്ചു വീഴുന്നു. നവജാത ശിശുക്കള്‍ മരിക്കുന്നതിന്റെ ഏറ്റവും വലിയ അപകട സാധ്യത അവര്‍ ജനിക്കുന്ന സ്ഥലത്തെ ആശ്രയിച്ചാണ്. ജപ്പാനിലാണ് കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അനുയോജ്യം.

ഇവിടെ ആയിരം പേരില്‍ ഒരാള്‍ മാത്രമേ മരണപ്പെടുന്നുള്ളൂ. ഏറ്റവും കൂടുതല്‍ മരണനിരക്ക് പാകിസ്ഥാനിലാണ്. ഇവിടെ ആയിരം കുഞ്ഞുങ്ങളില്‍ 46 പേര്‍ മരണപ്പെടുന്നു. ഒരു മാസത്തിനിടെ കൊല്ലപ്പെടുന്നവരുടെ കണക്കാണിത്.
ഈ കുട്ടികളുടെ മരണനിരക്ക് തടയാന്‍ കഴിയുമായിരുന്നു. ലോകത്തിലെ ദരിദ്രരായ കുട്ടികളുടെ കാര്യത്തില്‍ ഞങ്ങള്‍ പരാജയമാണ്. യൂനിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്റിറ്റ് എച്ച്. ഫോര്‍ പറഞ്ഞു.

 

Related Articles