Current Date

Search
Close this search box.
Search
Close this search box.

ലെബനാനില്‍ നിന്നും 400 അഭയാര്‍ത്ഥികള്‍ സിറിയയില്‍ തിരിച്ചെത്തി

ദമസ്‌കസ്: ലെബനാനില്‍ നിന്നും മടങ്ങുന്ന സിറിയന്‍ അഭയാര്‍ത്ഥികളുടെ ആദ്യ സംഘം സിറിയയിലെ കിഴക്കന്‍ നഗരമായ അര്‍സലില്‍ എത്തിത്തുടങ്ങി. വ്യാഴാഴ്ചയാണ് 400 പേരടങ്ങുന്ന ആദ്യ സംഘം സിറിയയില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ ഏപ്രിലില്‍ സിറിയയില്‍ നിന്നുള്ള 500 അഭയാര്‍ത്ഥികള്‍ തെക്കന്‍ ലെബനാന്‍ നഗരമായ ഷെബായില്‍ നിന്നും മടങ്ങിയിരുന്നു.

ലെബനാനില്‍ അഭയാര്‍ത്ഥി പ്രശ്‌നം വലിയ ബാധ്യതയാണെന്നും അത് രാജ്യത്തിന്റെ സാമ്പത്തിക ഘടനയെയും സുരക്ഷയെയും ബാധിക്കുന്നുണ്ടെന്നും പ്രസിഡന്റ് മൈക്കല്‍ ഓണ്‍ പറഞ്ഞിരുന്നു. യു.എന്നിന്റെ കണക്കുപ്രകാരം മില്യണ്‍ കണക്കിന് സിറിയന്‍ അഭയാര്‍ത്ഥികളാണ് ലെബനാനിലുള്ളത്.

 

Related Articles