Current Date

Search
Close this search box.
Search
Close this search box.

ലിബിയയില്‍ പ്രക്ഷോഭകര്‍ക്കു നേരെ സൈന്യത്തിന്റെ ബോംബാക്രമണം

ട്രിപ്പോളി: ലിബിയയില്‍ നടക്കുന്ന സര്‍ക്കാരിനെതിരേ യുദ്ധം ചെയ്യുന്ന പ്രക്ഷോഭകര്‍ക്കു നേരെ സൈന്യം നടപടി ആരംഭിച്ചു. ലിബിയയിലെ തൊബ്‌റുക് ആസ്ഥാനമായുള്ള ഭരണകൂടത്തിന് പിന്തുണയുള്ള കമാന്‍ഡര്‍ ഖലീഫ ഹഫ്തറിന്റെ സൈന്യമാണ് ജസ്റ്റിസ് ആന്റ് ഇക്വാലിറ്റി മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തെ അടിച്ചമര്‍ത്തിയത്. കഴിഞ്ഞ ദിവസം പ്രക്ഷോഭകരുടെ വാഹനത്തിനു നേരെ നടന്ന വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.

ഹഫ്തര്‍ സൈന്യത്തിന്റെ കുഫ്‌റ മിലിട്ടറി സോണ്‍ കമാന്‍ഡര്‍ അല്‍ മബ്‌റൂക് അല്‍ ഖസ്വിയുടെ നേതൃത്വത്തിലുള്ള ഓപറേഷന് ‘മരുഭൂമിയിലെ രോഷം’ എന്നാണു പേരിട്ടിരുക്കുന്നത്. പ്രക്ഷോഭകര്‍ മരുഭൂമിയില്‍ നടത്തുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അവിടെയും സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് മബ്‌റൂക് അല്‍ ഖസ്വി പറഞ്ഞു. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ നിന്നും ഭീകരരെ പൂര്‍ണമായും തുടച്ചു നീക്കി മേഖലയില്‍ സമാധാനം പു:നസ്ഥാപിക്കുന്നത് വരെ സൈനിക നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

2003 മുതല്‍ രാജ്യത്ത് ശക്തിയാര്‍ജിച്ച രണ്ടു പ്രസ്ഥാനങ്ങളാണ് സുഡാന്‍ ലിബറേഷന്‍ മൂവ്‌മെന്റും ജസ്റ്റിസ് ആന്റ് ഇക്വാലിറ്റി മൂവ്‌മെന്റും. ലിബിയയുടെ അയല്‍ രാജ്യമായ സുഡാനിലെ ദാര്‍ഫറില്‍ സര്‍ക്കാറിനു നേരെ യുദ്ധം ചെയ്ത സംഘമാണ് ജസ്റ്റിസ് ആന്റ് ഇക്വാലിറ്റി മൂവ്‌മെന്റ്. സുഡാനിനും ലിബിയക്കുമിടയിലുള്ള മരുഭൂമിയിലാണ് ഇവര്‍ തമ്പടിച്ചിരിക്കുന്നത്.

 

Related Articles